ജ​പ്പാ​നി​ൽ സ്വ​ജ​ന​പ​ക്ഷ അ​ഴി​മ​തി: ഷി​ൻ​സോ ആ​ബെ മാ​പ്പ​​ു​പ​റ​ഞ്ഞു

23:00 PM
16/04/2018
shinzo abe

ടോ​ക്യോ: സ്വ​ജ​ന​പ​ക്ഷ അ​ഴി​മ​തി വി​വാ​ദ​ത്തി​ൽ ജ​പ്പാ​ൻ പ്ര​ധാ​ന​മ​​ന്ത്രി ഷി​ൻ​സോ ആ​ബെ മാ​പ്പു​പ​റ​ഞ്ഞു. വി​വാ​ദ​ത്തെ തു​ട​ർ​ന്ന്​ ജ​ന​പ്രീ​തി കു​ത്ത​നെ​യി​ടി​ഞ്ഞ ആ​ബെ രാ​ജി​വെ​ക്കു​മെ​ന്ന്​ അ​ഭ്യൂ​ഹ​മു​യ​ർ​ന്നി​രു​ന്നു. വി​വാ​ദ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന്​ തെ​ളി​ഞ്ഞാ​ൽ താ​ൻ രാ​ജി​വെ​ക്കു​മെ​ന്ന്​ നേ​ര​ത്തേ ആ​ബെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സ​ര്‍ക്കാ​ര്‍ ഭൂ​മി ആ​ബെ​യു​ടെ ഭാ​ര്യ അ​കി​യു​ടെ ഇ​ഷ്​​ട​ക്കാ​ർ​ക്ക്​ തു​ച്ഛ​വി​ല​ക്ക്​ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ആ​രോ​പ​ണം. ഭൂ​മി വി​ല്‍പ​ന​യു​ടെ രേ​ഖ​ക​ളി​ല്‍ തി​രു​ത്തു​ക​ള്‍ വ​ന്ന​ത് തെ​ളി​വു​ക​ള്‍ സ​ര്‍ക്കാ​ര്‍ നീ​ക്കം ചെ​യ്ത​തി​നാ​ലാ​ണെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നു. ധ​ന​കാ​ര്യ മ​ന്ത്രി ടാ​രോ അ​സോ​യ്‌​ക്കെ​തി​രെ​യും ആ​രോ​പ​ണ​മു​ണ്ട്.

 ഭൂ​മി​ക്ക്​ വി​ല കു​റ​ച്ചു ന​ൽ​കു​ന്ന​തി​നാ​യി രേ​ഖ​ക​ളി​ൽ തി​രു​ത്ത​ലു​ക​ൾ ന​ട​ന്ന​താ​യി ധ​ന​മ​​ന്ത്രാ​ല​യം ക​ഴി​ഞ്ഞ​ദി​വ​സം സ​മ്മ​തി​ച്ചി​രു​ന്നു. സ്​​കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​ണ്​ ഭൂ​മി വി​റ്റ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ആ​ബെ​യു​ടെ ഭാ​ര്യ പു​തു​താ​യി തു​ട​ങ്ങി​യ പ്രൈ​മ​റി സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ്​​ഥാ​ന​ത്തു​നി​ന്ന്​ രാ​ജി​വെ​ച്ചി​രു​ന്നു.

COMMENTS