പുരകത്തു​േമ്പാൾ ഒരു സെൽഫി

09:50 AM
14/01/2018
selfi

ബീജിങ്​: ചൈനയിൽ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത്​ ഒരു സെൽഫിയാണ്​. കത്തിക്കരിഞ്ഞ സ്വന്തം വീടിന്​ മുന്നിൽ നിന്ന്​​ ചൈനക്കാരനായ ഗുനാങ്​സി സുവാങും പെൺസുഹൃത്തും എടുത്ത സെൽഫിയാണ്​ വൈറലാവുന്നത്​​.  സെൽഫി സാമുഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തതോടെ വൻ പ്രചാരമാണ്​​ ലഭിച്ചത്​. ചൈനീസ്​ വാർത്ത എജൻസിയായ സിൻഹയാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

ബാത്​റൂമിൽ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു സുവാങ്​ എന്തോ കത്തുന്നതി​​​​െൻറ മണം കേട്ട്​ പുറത്ത്​ വന്ന്​ നോക്കിയപ്പോഴാണ്​ വീടിനുള്ളിൽ തീപിടിച്ച വിവരം അറിഞ്ഞത്​. ഉടൻ തന്നെ വീട്ടിൽ ഉറങ്ങുകയായിരുന്ന കാമുകി​െയ വിളിച്ചുണർത്തി. അയൽക്കാരുടെ സഹായത്തോടെ വെള്ളവും മറ്റ്​ ഉപകരണങ്ങളും ഉപയോഗിച്ച്​ തീ കെടുത്തുകയായിരുന്നു.

ഇതിന്​ ശേഷമാണ്​ വീടിനുള്ളിൽ നിന്നുള്ള ഇവരുടെ കിടിലൻ സെൽഫികൾ പുറത്ത്​ വരുന്നത്​. പുതുവൽസരാശംസകൾ നേർന്നുള്ള വീഡിയോയും ഇവർ ഷൂട്ട്​ ചെയ്​തിരുന്നു. ഇതും ഇപ്പോൾ സാമുഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്​.

COMMENTS