ആ​റാ​മ​ത് ഗ്ര​ഹ​ം ക​ണ്ടെ​ത്തി; പേര്​ ഖ​ത്ത​ർ 6ബി

  • ഗ​വേ​ഷ​ണ പ​ദ്ധ​തി​യാ​യ ഖ​ത്ത​ർ എ​ക്സോ​പ്ലാ​ന​റ്റ് സ​ർ​വേ ആണ്​ പുതിയ ഗ്രഹത്തെ കണ്ടെത്തിയത്​ 

12:41 PM
13/12/2017

ദോ​ഹ: സൗ​ര​യൂ​ഥ​ത്തി​ന​പ്പു​റ​ത്തു​ള്ള ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും ഭാ​വി​യി​ലെ ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സ​ജ്ജ​മാ​കു​ന്ന​തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​ത്ത​ർ എ​ക്സോ​പ്ലാ​ന​റ്റ് സ​ർ​വേ ആ​റാ​മ​ത് ഗ്ര​ഹ​ത്തെ കൂ​ടി ക​ണ്ടെ​ത്തി. ഖ​ത്ത​ർ നാ​ഷ​ണ​ൽ റി​സ​ർ​ച്ച് ഫ​ണ്ടിെ​ൻ​റ​യും ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​െ​ൻ​റ​യും ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ​യും ഗ​വേ​ഷ​ണ പ​ദ്ധ​തി​യാ​ണ് ഖ​ത്ത​ർ എ​ക്സോ​പ്ലാ​ന​റ്റ് സ​ർ​വേ. പു​തി​യ ഗ്ര​ഹ​ത്തി​ന് ഖ​ത്ത​ർ 6ബി ​എ​ന്നാ​ണ് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പു​തി​യ ക​ണ്ടെ​ത്ത​ൽ സം​ബ​ന്ധി​ച്ച് ഗോ​ള​ശാ​സ്​​ത്ര വി​ഭാ​ഗ​ത്തി​ലെ ലോ​ക​ത്തി​ലെ പ്ര​ധാ​ന പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ആ​സ്​േ​ട്രാ​ണ​മി​ക്ക​ൽ ജേ​ർ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 

ന്യൂ ​മെ​ക്സി​ക്കോ​യി(​അ​മേ​രി​ക്ക)​ലും കാ​ന​റി ദ്വീ​പു​ക​ളി(​സ്​​പെ​യി​ൻ)​ലും ഉ​റും​ഖി​യി(​ചൈ​ന)​ലും സ്​​ഥാ​പി​ച്ച പ്ര​ത്യേ​ക ഗോ​ള ശാ​സ്​​ത്ര സം​വി​ധാ​ന​ങ്ങ​ൾ വ​ഴി​യാ​ണ് സൂ​ര്യ​ന​ല്ലാ​തെ മ​റ്റൊ​രു ന​ക്ഷ​ത്ര​ത്തെ ചു​റ്റു​ന്ന ഗ്ര​ഹ​ത്തെ(​എ​ക്സോ​പ്ലാ​ന​റ്റ്) ക​ണ്ടെ​ത്തി​യ​തെ​ന്ന് ഖീ​രി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ജോ. ​ഖാ​ലി​ദ് അ​ൽ സു​ബൈ​ഇ പ​റ​ഞ്ഞു. രാ​ജ്യ​ത്തിെ​ൻ​റ ആ​റാ​മ​ത് ക​ണ്ടെ​ത്ത​ലി​ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ഖ​ത്ത​ർ 6ബി​യെ​ന്ന് ഗ്ര​ഹ​ത്തി​ന് നാ​മ​ക​ര​ണം ചെ​യ്ത​തെ​ന്നും സു​ബൈ​ഇ വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​ർ 6ബി​യു​ടെ ഒ​രു വ​ർ​ഷ​മെ​ന്ന​ത് കേ​വ​ലം മൂ​ന്ന​ര ദി​വ​സം മാ​ത്ര​മാ​ണ് എ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ. ഭൂ​മി​ക്ക് ഇ​തി​നാ​യി 365 ദി​വ​സ​വും വ്യാ​ഴ​ത്തി​ന് 12 വ​ർ​ഷ​വും എ​ടു​ക്കു​ന്നു​ണ്ട്. സൂ​ര്യ​നി​ൽ നി​ന്നും 330 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യാ​ണ് പു​തി​യ ഗ്ര​ഹം നി​ല​കൊ​ള്ളു​ന്ന​ത്. ഒ​രു പ്ര​കാ​ശ വ​ർ​ഷം എ​ന്ന​ത് 10 ട്രി​ല്യ​ൻ കി​ലോ​മീ​റ്റ​റാ​ണ്. ഗ്ര​ഹ​ത്തിെ​ൻ​റ അ​ന്ത​രീ​ക്ഷ താ​പ​നി​ല 1300 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ വ​ർ​ധി​ക്കു​മെ​ന്നും ക്യൂ.​ഇ.​എ​സ്​ ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.ഭൂ​മി​യി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള അ​ത്യാ​ധു​നി​ക ടെ​ലെ​സ്​​കോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് എ​ക്സോ​പ്ലാ​ന​റ്റു​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള 30 സം​ഘ​ട​ന​ക​ളി​ൽ ഖ​ത്ത​ർ എ​ക്സോ​പ്ലാ​ന​റ്റ് സ​ർ​വേ അ​ഞ്ചാ​മ​താ​ണ്.

COMMENTS