കൺനിറയെ കണ്ടു,  മനം നിറഞ്ഞ്​​ മടങ്ങി

  • രാ​ഹു​ലി​െൻറ ക​ളി​കാ​ണാ​ൻ മാ​താ​പി​താ​ക്ക​ൾ ആ​ദ്യ​മാ​യി സ്​​റ്റേ​ഡി​യ​ത്തി​ൽ

08:54 AM
13/01/2018
football, Sports news, malayalam news
രാ​ഹു​ലി​െൻറ മു​ത്ത​ശ്ശി സു​മ​തി, അ​മ്മ ബി​ന്ദു, സ​ഹോ​ദ​രി ന​ന്ദ​ന എ​ന്നി​വ​ർ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഗാ​ല​റി​യി​ൽ
കോ​ഴി​ക്കോ​ട്​: കെ.​പി. രാ​ഹു​ലി​​െൻറ മാ​താ​പി​താ​ക്ക​ൾ​ക്ക്​ ഇ​ത്​ ‘അ​ര​ങ്ങേ​റ്റ’​മാ​യി​രു​ന്നു. പ്രി​യ​പു​​ത്ര​​െൻറ ടീ​മാ​യ ഇ​ന്ത്യ​ൻ ആ​രോ​സി​​െൻറ വി​ജ​യ​മാ​ഗ്ര​ഹി​ച്ചെ​ത്തി​യ തൃ​ശൂ​ർ ഒ​ല്ലൂ​ക്ക​ര ക​ണ്ണോ​ളി പ്ര​വീ​ണി​നും ഭാ​ര്യ ബി​ന്ദു​വി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മ​നം​നി​റ​ഞ്ഞ മ​ട​ക്കം. അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ ജ​ഴ്​​സി വ​രെ അ​ണി​ഞ്ഞ മ​ക​​െൻറ മ​ത്സ​രം ഗാ​ല​റി​യി​ലി​രു​ന്ന്​ നേ​രി​ട്ടു​കാ​ണു​ന്ന​ത്​ ആ​ദ്യ​മാ​യാ​യി​രു​ന്നു. ലോ​ക​ക​പ്പ്​ സ​മ​യ​ത്ത്​ ടീ​മം​ഗ​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ മ​ത്സ​രം കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും ബി​സി​ന​സ്​ തി​ര​ക്കു​ക​ൾ കാ​ര​ണം പ്ര​വീ​ണും കു​ടും​ബ​വും പോ​യി​രു​ന്നി​ല്ല. നാ​ല്​ വ​ർ​ഷ​മാ​യി ഇ​ന്ത്യ​ൻ ക്യാ​മ്പി​ലാ​യി​രു​ന്ന രാ​ഹു​ൽ ജി​ല്ല​ത​ല​ത്തി​ൽ ക​ളി​ച്ച​മ​ത്സ​ര​ങ്ങ​ൾ​പോ​ലും ക​ണ്ടി​രു​ന്നി​​ല്ലെ​ന്ന്​​ അ​മ്മ ബി​ന്ദു പ​റ​ഞ്ഞു.

രാഹുലി​െൻറ അനിയത്തി നന്ദനയും അച്ഛമ്മ സുമതിയുമടക്കം 30ഒാളം പേരാണ് തൃശൂരിൽനിന്ന് കോഴിക്കോെട്ടത്തിയത്. തൃശൂർ മുക്കോട്ടുകര ബത്ലഹേം കോൺവ​െൻറ് സ്കൂളിൽ രാഹുലിനൊപ്പം പഠിച്ചിരുന്ന സ്േനഹയും ഇവർക്കൊപ്പമുണ്ടായിരുന്നു. ജന്മനാ ശരീരം തളർന്ന സ്നേഹ ജോബിയും അനിയത്തി ശലഭയും വീൽചെയറുകളിലാണ് മത്സരം കാണാനെത്തിയത്. കു​ടം​ബാം​ഗ​ങ്ങ​ളു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും പ്ര​തീ​ക്ഷ​ക​ൾ നി​റ​വേ​റ്റി​യാ​ണ്​ മ​ത്സ​ര​ത്തി​ലു​ട​നീ​ളം രാ​ഹു​ൽ ക​ളി​ച്ച​ത്. വിജയ ഗോളിന്​ വഴിയൊരുക്കി മനംകവരുകയും ചെയ്​തു. 
COMMENTS