തോൽക്കാതെ 39; ബാഴ്​സക്ക്​ റെക്കോഡ്​

22:33 PM
14/04/2018

ബാഴ്​സലോണ: സ്വന്തം ഗ്രൗണ്ടിലെ ജയത്തോടെ ലാ ലിഗ കിരീടത്തിലേക്ക്​ ഒരു ചുവടുകൂടി അടുത്ത​ ബാഴ്​സലോണക്ക്​ സ്​പെയിനിൽ പുതിയൊരു റെക്കോഡും സ്വന്തം. പോയൻറ്​ പട്ടികയിൽ മൂന്നാം സ്​ഥാനക്കാരായ വലൻസിയയെ 2-1ന്​ വീഴ്​ത്തിയ കറ്റാലന്മാർക്കിത്​ തോൽവിയറിയാത്ത 39ാം മത്സരം.

1979-80 സീസണിൽ റയൽ സൊസീഡാഡ്​ നടത്തിയ ​െഎതിഹാസിക ​കുതിപ്പിനെയാണ്​ (38 മത്സരങ്ങൾ) ബാഴ്​സ രണ്ടു സീസണുകളിലായി നീണ്ട വിജയയാത്രയിൽ തരിപ്പണമാക്കിയത്​. ഇൗ സീസണിൽ 32 കളിയിൽ 25 ജയവും ഏഴു​ സമനിലയുമായി കുതിക്കുന്നവർ കഴിഞ്ഞ സീസണിൽ അവസാന ഏഴു കളിയിലും തോൽവിയറിഞ്ഞില്ല. 

ശനിയാഴ്​ച രാത്രി നൂകാംപിൽ നടന്ന മത്സരത്തിൽ ലൂയി സുവാരസും (15) സാമുവൽ ഉംറ്റിറ്റിയുമാണ്​ (51) ​ഗോൾ നേടിയത്​. 87ാം മിനിറ്റിൽ ഡാനി പരേയോയിലൂടെയാണ്​ വലൻസിയയുടെ ആശ്വാസഗോൾ പിറന്നത്​. 32 കളിയിൽ ബാഴ്​സക്ക്​ 82 പോയൻറാണുള്ളത്​. അത്​ലറ്റികോ മഡ്രിഡ്​ (68), വലൻസിയ (65), റയൽ മഡ്രിഡ്​ (64) എന്നിവരാണ്​ പിന്നിലുള്ളത്​. 

COMMENTS