You are here

ബംഗാൾ കോൺഗ്രസിൽ സഖ്യത്തെച്ചൊല്ലി തർക്കം; ​ഡൽഹിയിൽ മൊഴിയെടുക്കൽ

  • സി.​പി.​എ​മ്മു​മാ​യി ചേ​ര​ണ​മെ​ന്ന്​ ഒ​രു വി​ഭാ​ഗം.  അ​ത്​ ദോ​ഷം ചെ​യ്യു​മെ​ന്നും  തൃ​ണ​മൂ​ലു​മാ​യി സ​ഖ്യ​മാ​കാ​മെ​ന്നും മ​റു​വി​ഭാ​ഗം. 

22:26 PM
06/07/2018

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രു​മാ​യി സ​ഖ്യം വേ​ണ​മെ​ന്ന ത​ർ​ക്കം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ലെ നേ​താ​ക്ക​ളു​മാ​യി ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ്​ ഹൈ​ക​മാ​ൻ​ഡി​​െൻറ ച​ർ​ച്ച. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഡ​ൽ​ഹി​യി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി. സി.​പി.​എ​മ്മു​മാ​യി ചേ​ര​ണ​മെ​ന്ന്​ ഒ​രു വി​ഭാ​ഗം. അ​ത്​ ദോ​ഷം ചെ​യ്യു​മെ​ന്നും തൃ​ണ​മൂ​ലു​മാ​യി സ​ഖ്യ​മാ​കാ​മെ​ന്നും മ​റു​വി​ഭാ​ഗം. 

ഇൗ ​ത​ർ​ക്കം സം​സ്​​ഥാ​ന ത​ല​ത്തി​ൽ പ​രി​ഹ​രി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ്​ ഡ​ൽ​ഹി ച​ർ​ച്ച​ക​ൾ. പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ധി​ർ ര​ഞ്​​ജ​ൻ ചൗ​ധ​രി, എ.​െ​എ.​സി.​സി സെ​ക്ര​ട്ട​റി മൊ​യ്​​നു​ദ്ദീ​ൻ ഹ​ഖ്​ തു​ട​ങ്ങി​യ​വ​രാ​ണ്​ രാ​ഹു​ലി​നെ ക​ണ്ട​ത്. നേ​ര​ത്തെ, സി.​പി.​എ​മ്മു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​ത്​ കോ​ൺ​ഗ്ര​സി​ന്​ നേ​ട്ട​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ്​ സ​ഖ്യം ഉ​പ​കാ​ര​പ്പെ​ട്ടി​ല്ല എ​ന്നാ​ണ്​ സി.​പി.​എ​മ്മി​ൽ ഒ​രു വി​ഭാ​ഗ​ത്തി​​െൻറ കാ​ഴ്​​ച​പ്പാ​ട്.
 കോ​ൺ​ഗ്ര​സു​മാ​യി ധാ​ര​ണ ഉ​ണ്ടാ​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ പോ​യി​രു​ന്നെ​ങ്കി​ൽ സി.​പി.​എം കൂ​ടു​ത​ൽ ത​ക​ർ​ന്നേ​നെ എ​ന്നാ​ണ്​ മ​റു​വാ​ദം. 

സി.​പി.​എ​മ്മി​ലെ ഇൗ ​ആ​ഭ്യ​ന്ത​ര​ക്കു​ഴ​പ്പ​ത്തി​നു പി​ന്നാ​ലെ​യാ​ണ്​ അ​വ​രെ​വി​ട്ട്, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യി ഒ​ത്തു​പോ​ക​ണ​മെ​ന്ന വാ​ദം കോ​ൺ​ഗ്ര​സി​ൽ ശ​ക്​​ത​മാ​യ​ത്. 
അ​ടു​ത്ത ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​​ൽ പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​നം എ​ങ്ങ​നെ മെ​ച്ച​പ്പെ​ടു​ത്താം എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ്​ രാ​ഹു​ൽ അ​ഭി​​പ്രാ​യം തേ​ടി​യ​തെ​ന്ന്​ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യം​വേ​ണ​മെ​ന്ന്​ ശ​ഠി​ക്കു​ന്ന മൊ​യ്​​നു​ദ്ദീ​ൻ ഹ​ഖും മ​റ്റും കോ​ൺ​ഗ്ര​സ്​ വി​ട്ട്​ അ​വ​ർ​ക്കൊ​പ്പം പോ​കു​മെ​ന്ന്​ പ്ര​ചാ​ര​ണ​മു​ണ്ട്. അ​ത്​ മൊ​യ്​​നു​ദ്ദീ​ൻ നി​ഷേ​ധി​ച്ചു.

COMMENTS