You are here
കർണാടക സംഗീതജ്ഞ രാധാ വിശ്വനാഥൻ നിര്യാതയായി
ചെന്നൈ: വിഖ്യാത സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിക്കൊപ്പം ആറുപതിറ്റാണ്ട് വേദിപങ്കിട്ട കർണാടക സംഗീതജ്ഞയും നർത്തകിയുമായ രാധാ വിശ്വനാഥൻ (84) ചെന്നൈയിൽ അന്തരിച്ചു. സുബ്ബലക്ഷ്മിയുടെ ഭർത്താവ് ടി. സദാശിവത്തിെൻറ ആദ്യഭാര്യ പാർവതിയുടെ മകളാണ് രാധ.
പാർവതിയുടെ മരണത്തെതുടർന്നാണ് സദാശിവം സുബ്ബലക്ഷ്മിയെ വിവാഹം കഴിച്ചത്. സുബ്ബലക്ഷ്മിക്കൊപ്പമായിരുന്നു രാധയുടെ ജീവിതം.
1934 ഡിസംബർ 11ന് ഗോപിച്ചെട്ടിപാളയത്താണ് ജനനം. ഗുരുസ്വാമി വിശ്വനാഥനെ വിവാഹം കഴിച്ചശേഷം അഹ്മദാബാദിലേക്ക് താമസം മാറിയെങ്കിലും സംഗീതത്തിലെ താൽപര്യം മൂലം സുബ്ബലക്ഷ്മിയുടെ കച്ചേരികളിൽ നിത്യസാന്നിധ്യമായി.
60 വർഷത്തോളം സുബ്ബലക്ഷ്മിക്കൊപ്പം പാടി. െഎക്യരാഷ്ട്രസഭ ആസ്ഥാനത്ത് ഇരുവരും ചേർന്ന് നടത്തിയ സംഗീതപരിപാടി ശ്രദ്ധിക്കപ്പെട്ടു. ലളിതകല അക്കാദമിയുടെ സംഗീതരത്ന അവാർഡ് രാധക്ക് ലഭിച്ചിട്ടുണ്ട്.മക്കൾ: ചന്ദ്രശേഖർ, ശ്രീനിവാസൻ, ലക്ഷ്മി. മരുമക്കൾ: ഒാടക്കുഴൽ വാദക സിക്കി മാല, ഗീത.