ആ മനോഹര ശബ്​ദത്തിനുടമ ആലപ്പുഴക്കാരൻ; ഇനി ഗോപി സുന്ദറി​െൻറ ഗായകൻ

21:37 PM
29/06/2018
alappuzha-singer

കമൽഹാസ​​​​െൻറ വിശ്വരൂപം എന്ന ചിത്രത്തിലെ ’ഉനൈ കാണാമൽ’ എന്ന ഗാനം ആലപിച്ച്​ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായ ആളെ ഒടുവിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശിയായ രാകേഷ് ഉണ്ണിയാണ്​ പാട്ട്​ പാടി വൈറലായ കക്ഷി. സംഗീത സംവിധായകൻ ഗോപിസുന്ദർ, രാകേഷ്​ ഏതോ ഒരു പറമ്പിലിരുന്ന്​ കൊണ്ട്​ പാടുന്ന വീഡിയോ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​ത്​​ ഇയാളെ കണ്ടെത്താൻ ആവശ്യപ്പെട്ടിരുന്നു. 

ഗോപിയുടെ ഫേസ്​ബുക്ക്​ സുഹൃത്തുക്കളായിരുന്നു രാകേഷിനെ തപ്പിയിറങ്ങിയത്​. മണിക്കൂറുകൾക്കകം അജ്ഞാത ഗായകനെ അവർ കണ്ടെത്തി. രാകേഷി​​​​െൻറ നമ്പറും ഫെയ്സ്ബുക്ക് പേജി​​​​െൻറ ചിത്രവും അടക്കം ആരാധകർ ഗോപിയുടെ ഫേസ്​ബുക്ക്​ പേജിൽ വന്നു. ഉടൻ തന്നെ നന്ദിയുമായി ഗോപി മറുപടി നൽകുകയും ചെയ്​തിരുന്നു.

gopi sundar facebook
ഗോപി സുന്ദറി​​​​െൻറ ഫേസ്​ബുക്ക്​ പോസ്റ്റ്​
 

 

COMMENTS