ഹരിവരാസനം പുരസ്‌കാരം കെ.എസ് ചിത്രക്ക്​ സമ്മാനിച്ചു

14:20 PM
14/01/2018
Harivarasanam-Award
ഹരിവരാസനം അവാർഡ്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കെ.എസ്​ ചിത്രക്ക്​ കൈമാറുന്നു

ശബരിമല: മതസൗഹാർദത്തിനും ദേശീയോദ്ഗ്രഥനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ നൽകുന്ന 2018ലെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായിക കെ.എസ് ചിത്രക്ക്​ സന്നിധാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. മാളികപ്പുറമായി ഇരുമുടിക്കെട്ടേന്തി അയ്യപ്പ ദർശനം നടത്തിയാണ് ചിത്ര പുരസ്‌കാരം സ്വീകരിക്കാനെത്തിയത്. 

ശ്രീധർമശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജു എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. ബി. അജയകുമാർ പ്രശസ്തി പത്രം വായിച്ചു. ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ റിട്ട. ജസ്റ്റിസ് എസ്. സിരിജഗൻ മുഖ്യപ്രഭാഷണം നടത്തി. റിട്ട. ജസ്റ്റിസ് അരിജിത് പസായത്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ, ബോർഡ് അംഗം കെ.പി ശങ്കരദാസ്, കമീഷണർ സി.പി രാമരാജപ്രേമ പ്രസാദ്, നടൻ ജയറാം എന്നിവർ സംസാരിച്ചു. സോപാന സംഗീതത്തോടെയാണ് ചടങ്ങിന് തുടക്കമായത്. പുരസ്‌കാരം സ്വീകരിച്ച ശേഷം ചിത്ര സ്വാമിഭക്തിയിലലിഞ്ഞ് നടത്തിയ ഗാനാർച്ചന തീർഥാടകർക്ക് വിരുന്നായി. 

COMMENTS