കാർബണിലെ ‘തന്നത്താനേ മുങ്ങിപ്പൊങ്ങി’ ഗാനം തരംഗമാകുന്നു

13:31 PM
04/01/2018
Carbon

ഫഹദ് ഫാസില്‍ ചിത്രം  കാർബണി​െല ഗാനരംഗം യൂട്യൂബിൽ തരംഗമാകുന്നു. ഖ്യാത ബോളിവുഡ് സംഗീത സംവിധായകൻ വിശാൽ ഭരദ്വാജ് ഇൗണമിട്ട ‘തന്നത്താനേ മുങ്ങിപ്പൊങ്ങി’ എന്ന ഗാനമാണ്​ ഫഹദി​​െൻറ അഭിനയമൂർഹത്തങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ചിരിക്കുന്നത്​. റഫീഖ് അഹമ്മദാണ് പാട്ടുകളുടെ രചന നിർവ്വഹിക്കുന്നത്.

മ​ുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ്​ കാര്‍ബൺ. ചിത്രത്തി​​െൻറ ട്രെയിലറും വൻഹിറ്റായിരുന്നു. ഫഹദും ചിത്രത്തിലെ നായികയായ മംമ്ത മോഹന്‍ദാസും കാട്ടിലേക്ക് നടത്തുന്ന യാത്രയും പിന്നീട് കാട്ടില്‍ ഒറ്റപ്പെടുന്നതുമാണ് ട്രെയിലറില്‍ കാണിക്കുന്നത്. 

വിജയരാഘവന്‍, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, മണികണ്ഠന്‍ ആചാരി, ഷറഫുദ്ദീന്‍, മാസ്റ്റര്‍ ചേതന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വേണു തന്നെ കഥയെഴുതിയ ചിത്രത്തി​​െൻറ ഛായാഗ്രഹണം കെ.യു മോഹനനാണ്.
 

COMMENTS