വിതരണക്കാരൻ വഞ്ചിച്ചെന്ന്​ ‘സഖാവി​െൻറ പ്രിയസഖി’ യുടെ അണിയറ പ്രവർത്തകർ 

00:40 AM
14/01/2018
Sakhavinte Priyasakh

കൊ​ച്ചി: ​തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന്​ അ​വ​സ​​ര​മൊ​രു​ക്കാ​തെ വി​ത​ര​ണ​ക്കാ​ര​ൻ വ​ഞ്ചി​ച്ചെ​ന്ന്​ ‘സ​ഖാ​വി​​െൻറ പ്രി​യ​സ​ഖി’ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. കോ​ഴി​ക്കോ​ട്​ ആ​സ്ഥാ​ന​മാ​യ ഗി​രീ​ഷ്​ പി​ക്​​ചേ​ഴ്​​സ്​ ആ​ണ്​ ജ​ന​പ്രി​യ സി​നി​മാ​സി​​െൻറ ചി​ത്ര​ത്തി​​െൻറ വി​ത​ര​ണ അ​വ​കാ​ശം ഏ​െ​റ്റ​ടു​ത്തി​രു​ന്ന​ത്. 85 തി​യ​റ്റ​റു​ക​ളി​ൽ ചി​ത്രം റി​ലീ​സ്​ ചെ​യ്യു​മെ​ന്നാ​ണ്​ പ​ര​സ്യം ചെ​യ്​​തി​രു​ന്ന​ത്. എ​ന്നാ​ൽ, ചി​ത്രം കാ​ണാ​ൻ ചെ​ന്ന പ​ല​രും തി​യ​റ്റ​റി​ൽ പ​ടം ഇ​ല്ലെ​ന്ന​റി​ഞ്ഞ്​ മ​ട​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ നി​ർ​മാ​താ​വ്​ പി.​പി. അ​ൻ​ഷാ​ദ്​ കോ​ടി​യി​ലും സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖ്​ താ​മ​ര​ശ്ശേ​രി​യും വാ​ർ​ത്ത​സ​േ​മ്മ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ അ​ഞ്ചി​ന്​ കൊ​ല്ല​ത്ത്​ കാ​ർ​ണി​വ​ൽ തി​യ​റ്റ​റി​ൽ പി​ണ​റാ​യി വി​ജ​യ​നാ​ണ്​ പ്ര​ഥ​മ പ്ര​ദ​ർ​ശ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. അ​വി​ടെ​പ്പോ​ല​ും അ​നു​ബ​ന്ധ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​യി​ല്ല. ഒ​മ്പ​ത്​ തി​യ​റ്റ​റു​ക​ളി​ൽ മാ​ത്ര​മാ​ണ്​ റെ​ഗു​ല​ർ ഷോ ​ഉ​ണ്ടാ​യ​ത്. മ​റ്റ്​ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ നൂ​ൺ ഷോ​യും മോ​ണി​ങ്​ ഷോ​യു​മൊ​ക്കെ​യാ​യി​രു​ന്നു. രാ​ത്രി 10ന്​ ​പ്ര​ദ​ർ​ശ​നം വെ​ച്ച തി​യ​റ്റ​റു​ക​ളു​മു​ണ്ട്. പ​ര​സ്യം ചെ​യ്യു​ന്ന​ത്​ സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​യും ലം​ഘി​ച്ചു. പ്ര​ദ​ർ​ശ​ന​മു​ള്ള തി​യ​റ്റ​റി​​െൻറ പ​രി​സ​ര​ത്തു​പോ​ലും ആ​വ​ശ്യ​മാ​യ പ​ര​സ്യം ഉ​ണ്ടാ​യി​ല്ല. ഇ​തെ​ല്ലാം പ്രേ​ക്ഷ​ക​ർ സി​നി​മ കാ​ണു​ന്ന​ത്​ ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ത്തി​​െൻറ ഭാ​ഗ​മാ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്നു​. മു​ഖ്യ​മ​ന്ത്രി​ക്ക്​ പ​രാ​തി ന​ൽ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.  നാ​യി​ക നേ​ഹ സ​ക്​​സേ​ന​യും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

COMMENTS