പരോളി​െൻറ ഫസ്​റ്റ്​ ലുക്ക്​; മമ്മൂട്ടിയുടെ മാസ്സ്​ ലുക്ക്​ 

12:41 PM
13/01/2018
MAMMOOTTY

 

നവാഗതനായ ശരത്​ സന്ദിത്​ സംവിധാനം ചെയ്യുന്ന പരോളി​​​​​െൻറ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റർ പുറത്ത്​. മമ്മൂട്ടി നായകനാകുന്ന ചിത്രം ജയിൽ പശ്ചാത്തലമാക്കിയുള്ളതാണ്​. പോസ്​റ്ററിലുള്ള സൂചന അനുസരിച്ച്​ ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്​.  മുണ്ട്​ മടക്കി കുത്തി മാസ്സ്​ ലുക്കിലാണ്​ മമ്മൂട്ടി. യഥാർഥ സംഭവങ്ങളെ അടിസ്​ഥാനമാക്കി ഒരുക്കുന്ന ചിത്രത്തി​​​​​െൻറ തിരക്കഥ​ അജിത്​ പൂജപ്പുരയുടെതാണ്​. 

ഇന്ന്​ അഞ്ച്​ മണിക്ക് ഫസ്​റ്റുലുക്ക്​ ഒൗദ്യോഗികമായി​ പുറത്തു വിടുമെന്ന മമ്മൂട്ടി ഫേസ്​ബുക്ക്​ പേജിലൂടെ ഇന്നലെ അറിയിച്ചിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ ചിത്രത്തി​​​​​െൻറ മ​റ്റൊരു പോസ്​റ്റർ ലീക്കാവുകയായിരുന്നു. പോസ്​റ്റർ ഇപ്പോൾ വൈറലാണ്​.

സൂരാജ്​ വെഞ്ഞാറമൂട്​, സിദ്ധിഖ്​, ഇർഷാദ്​, മിയ,ഇനിയ, സജോയ്​ വർഗീസ്​ എന്നിവരാണ്​ മറ്റ്​ താരങ്ങൾ. കേരളത്തിലും ബംഗളൂരുവിലുമായിരുന്നു ചിത്രീകരണം. എസ്​ ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷരത്​, എൽവിൻ ജോഷ്വ എന്നിവരുടേതാണ്​ സംഗീതം. ചിത്രം നിർമിക്കുന്നത് ആൻറണി ഡിക്രൂസാണ്​​. 

 

COMMENTS