കമ്മാര സംഭവത്തിൽ സിദ്ധാർഥിന്‍റേത് വ്യത്യസ്ത ലുക് -ദിലീപ്

13:13 PM
14/01/2018
Kammarasambhavam

രതീഷ് അമ്പാട്ട്  സംവിധാനം ചെയ്യുന്ന കമ്മാര സംഭവമെന്ന ചിത്രത്തിൽ തമിഴ് നടൻ സിദ്ധാർഥിന്‍റേത് വ്യത്യസ്ത വേഷമായിരിക്കുമന്ന് നടൻ ദിലീപ്. സിദ്ധാർഥിന്‍റെ കഥാപാത്രത്തിന്‍റെ ലുക് വ്യക്തമാക്കുന്ന പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടപ്പോഴാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ബോയ്സിൽ തുടങ്ങി, രംഗ്‌ ദേബസന്തിയിലും, ജിഗർത്താണ്ടയിലും സിദ്ധാർത്ഥിന്‍റെ വ്യത്യസ്തമുഖങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്‌, ഒരുപക്ഷെ അവയെ എല്ലാം നിഷ്‌ പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേതെന്നും ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു. 

പ്രിയപ്പെട്ടവരെ,

കമ്മാരസംഭവത്തിന്‍റെ ഫസ്റ്റ്‌ ലുക്കിനു നൽകിയ സ്വീകരണത്തിനു വാക്കുകൾക്കതീതമായ നന്ദി,ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ്‌ ലുക്കും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു.കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം ചെയ്യുന്നത്‌ സിദ്ധാർത്ഥാണ്‌ ഈ പോസ്റ്ററിലെ താരം!

ബോയ്സിൽ തുടങ്ങി,രംഗ്‌ ദേബസന്തിയിലും,ജിഗർത്താണ്ടയിലും സിദ്ധാർത്ഥിന്റെ വ്യത്യസ്തമുഖങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്‌,ഒരുപക്ഷെ അവയെ എല്ലാം നിഷ്‌ പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്‌! എന്റെ വളരെ നല്ല സുഹൃത്തായ്‌ തീർന്ന സിദ്ധാർത്ഥിന്റെ ഈ പോസ്റ്റർ നിങ്ങൾക്ക്‌ സമർപ്പിക്കുന്നു,അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച്‌ നിങ്ങൾക്ക്‌ വെള്ളിത്തിരയിൽ കാണാം.എല്ലാവർക്കും പൊങ്കൽദിന ആശസകളോടെ,
                                                                                                            സ്വന്തം ദിലീപ്‌.

മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസാണ് ചിത്രം നിർമിക്കുന്നത്.  മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ  വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. ബോബി സിംഹ, മുരളീഗോപി എന്നിവരും ചിത്രത്തിലുണ്ട്.   കമ്മാരന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

COMMENTS