ഹർത്താലിന്റെ പേരിൽ തെമ്മാടിത്തം നടത്തുന്നു- പാർവതി

13:22 PM
16/04/2018

മലപ്പുറം: ഹർത്താലിന്റെ പേരിൽ തെമ്മാടിത്തം നടത്തുകയാണെന്ന് നടി പാർവതി. ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം. ‘വഴി തടയുകയും റോഡിലിറങ്ങി ആളുകൾ അസഭ്യം പറയുകയും ചെയ്യുകയാണ്. കോഴിക്കോട് വിമാനത്താവളം–ചെമ്മാട്–കൊടിഞ്ഞി–താനൂർ റോഡിലാണ് പ്രശ്നം.’–പാർവതി പറഞ്ഞു. തൻെറ സന്ദേശം ആളുകളിൽ എത്തിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പാർവതി പറയുന്നു. പൊലീസ് സ്ഥലത്തെത്തി ആളുകളെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും പാർവതി ട്വീറ്റിലൂടെ അറിയിച്ചു.

COMMENTS