ക്വാർട്ടേഴ്സിലേക്ക് വെള്ളം കയറി

05:44 AM
09/07/2018
സുൽത്താൻ ബത്തേരി: നഗരസഭയിലെ മൈതാനിക്കുന്ന് 21ാം ഡിവിഷനിൽ കൈപ്പഞ്ചേരി തോട് കനത്തമഴയിൽ നിറഞ്ഞുകവിഞ്ഞൊഴുകി സമീപത്തെ . രാധാകൃഷ്ണൻ, കുറ്റിക്കാട്ടി പ്രതീഷ്, കാവുങ്ക ചന്ദ്രിക എന്നിവർ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്കാണ് രാത്രി ഒരുമണിയോടെ വെള്ളം കയറിയത്. ഭക്ഷ്യസാധനങ്ങൾ, തുണികൾ, കുട്ടികളുടെ പാഠപുസ്തകങ്ങൾ എന്നിവ നശിച്ചു. നഗരസഭ ചെയർമാൻ ടി.എ. സാബു, ഡിവിഷൻ കൗൺസിലർ ബാനു പുളിക്ക എന്നിവർ സ്ഥലത്തെത്തി കുടുംബത്തെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. കൈപ്പഞ്ചേരി തോട് കാടുവെട്ടി വൃത്തിയാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു.
COMMENTS