ടോയ്​ലറ്റ്​ നിർമിക്കാൻ കൊണ്ടുപോകുന്ന വസ്​തുക്കൾ തടഞ്ഞത് പ്രശ്നത്തിനിടയാക്കി

05:02 AM
13/01/2018
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ എല്ലമല ഭാഗത്തേക്ക് ടോയ്ലറ്റ് നിർമാണത്തിനു കൊണ്ടുപോവുകയായിരുന്ന വസ്തുക്കൾ തടഞ്ഞത് പ്രശ്നത്തിനിടയാക്കി. ഓവാലി വനംവകുപ്പ് ചെക്പോസ്റ്റിലാണ് വസ്തുക്കൾ തടഞ്ഞത്. വ്യാഴാഴ്ച രാത്രി പത്തരമണിക്കാണ് സംഭവം. വിവരം അറിഞ്ഞ് പ്രദേശവാസികൾ ചെക്പോസ്റ്റിലെത്തി ഉപരോധം നടത്തി. വനപാലകരുമായി വാക്കേറ്റത്തിലേർപ്പെട്ടതോടെ സംഭവസ്ഥലത്തേക്ക് പൊലീസും എത്തി. എന്നാൽ, സാധനം കൊണ്ടുപോകുന്നത് അനുവദിക്കാതെ വന്നതോടെ പ്രതിഷേധക്കാർ പിരിഞ്ഞുപോവാൻ തയാറായില്ല. വെള്ളിയാഴ്ച രാവിലെ 10ന് ഗൂഡല്ലൂർ ഡി.എഫ്.ഒ ഓഫിസിൽ ചർച്ചയാവാമെന്ന് വനപാലകർ അറിയിച്ചതോടെ ജനങ്ങൾ പിരിഞ്ഞുപോയി. വെള്ളിയാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടു. പിന്നീട് ഡി.എഫ്.ഒ എത്തിയശേഷം വൈകീട്ട് ഏഴരയോടെ ചർച്ചതുടരാമെന്നാണ് വിവരം. അതേസമയം ഓവാലി പഞ്ചായത്തിൽ വികസനപണികൾക്ക് കോടതി നിരോധനമേർപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ സാധനങ്ങൾ കൊണ്ടുപോവാൻ അനുവദിക്കിെല്ലന്നുമാണ് വനപാലകരുടെ മറുപടി. കേന്ദ്രസർക്കാറി​െൻറ ശുചിത്വ പദ്ധതിയുടെ ഭാഗമായി പഞ്ചായത്താണ് കക്കൂസ് നിർമിക്കുന്നത്. ഇതിന് വീെടാന്നിന് 8000 രൂപ അനുവദിക്കുന്നുണ്ട്. ഈ പണം ഉപയോഗിച്ചാണ് സാധാരണക്കാരും കൂലിപ്പണിക്കാരും ടോയ്ലറ്റ് നിർമാണത്തിനായി ഗൂഡല്ലൂർ നഗരത്തിൽനിന്ന് വസ്തുക്കൾ കൊണ്ടുപോവുന്നത്. ഇതാണ് വനപാലകർ തടഞ്ഞുവെക്കുന്നത്. അതേസമയം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, റോഡ്, നടപ്പാത, വിദ്യാലയങ്ങൾ ഉൾെപ്പടെയുള്ള കാര്യങ്ങൾ ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് എംപവേർഡ് കമ്മിറ്റി കേന്ദ്രസർക്കാറിന് സമർപ്പിച്ച രേഖകളുടെ കോപ്പി മുൻ സംസ്ഥാന ഖാദി വകുപ്പുമന്ത്രി കെ. രാമചന്ദ്രൻ വെളിപ്പെടുത്തിയിട്ടുണ്ട്. കോടതിയിൽ കേസുണ്ടെന്ന് പറഞ്ഞ് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ ഗൂഡല്ലൂരിൽ അഞ്ചുപേർക്ക് പട്ടയം നൽകണമെന്ന ചെന്നൈ ഹൈകോടതി വിധി ജനുവരി മൂന്നിന് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് കൈവശഭൂമിയിലെ കർഷകരടക്കമുള്ളവർക്ക് ആശ്വാസം നൽകുന്നതാണ്. പ്രദേശവാസികളായ ഇബ്നു, മുഹമ്മദ് ഇസാഖ് മാസ്്റ്റർ (വെൽഫെയർ പാർട്ടി ജില്ല കൺവീനർ), നസീബ് എന്നിവരടക്കമുള്ളവർ രാത്രി സംഭവസ്ലത്ത് എത്തിയിരുന്നു. ഇബിനുവി​െൻറ നേതൃത്വത്തിലാണ് അധികൃതരുമായുള്ള ചർച്ച നടക്കുന്നത്. GDR CHECK POST ടോയ്ലറ്റ് നിർമിക്കാൻ കൊണ്ടുപോകുന്ന വസ്തുക്കൾ ഓവാലി ചെക്പോസ്റ്റിൽ തടഞ്ഞത് പ്രശ്നത്തിനിടയാക്കിയപ്പോൾ
COMMENTS