ഭാരവാഹികൾ

05:12 AM
14/01/2018
കൊല്ലം: കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല : സാജൻ (പ്രസി.), എസ്. ശ്രീജിത്ത് പിള്ള, രാജീവ് അഞ്ചൽ (വൈ. പ്രസി.), അനിൽകുമാർ (സെക്ര.). നൗഷാദ്, നൗഫൽ (ജോ. സെക്ര.), സുരേഷ്‌ (ട്രഷ.), വിനോദ്കുമാർ, സുരേഷ് ബാബു (എക്സിക്യൂട്ടിവ് അംഗം). പാരിപ്പള്ളി മെഡിക്കൽ കോളജിൽ േട്രാമാ കെയർ യൂനിറ്റ് ഉടൻ പ്രവർത്തനസജ്ജമാകും പാരിപ്പള്ളി: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ േട്രാമാ കെയർ യൂനിറ്റ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഉടൻ പ്രവർത്തനസജ്ജമാകും. അപകടങ്ങളിൽ സാരമായ പരിക്കേൽക്കുന്നവർക്ക് ഗുരുതരാവസ്ഥയുടെ സ്വഭാവം കണക്കാക്കി ചുവപ്പ്, മഞ്ഞ, പച്ച വിഭാഗങ്ങളായി തിരിച്ചാണ് ചികിത്സ ലഭ്യമാക്കുന്നത്. ഏറ്റവും അടിയന്തരചികിത്സ ആവശ്യമായവരെയാണ് ചുവപ്പ് വിഭാഗത്തിൽ പരിചരിക്കുന്നത്. യൂനിറ്റിനാവശ്യമായ ഉപകരണങ്ങൾ എത്തി. പൾസ് ഓപ്റ്റിമീറ്റർ, ഡിജിറ്റൽ എക്സ്-റേ, സി.ടി സ്കാനർ, അൾട്രാ സൗണ്ട് ഐ.സി.യു, ആവശ്യമായ കിടക്കകൾ എന്നിവ സ്ഥാപിക്കുന്ന പ്രവർത്തനം നടക്കുന്നു. ഗൂരുതരാവസ്ഥയിലെത്തുന്നവരെ ഉടൻ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി പെട്ടെന്നുതന്നെ ഏതുവിഭാഗത്തിൽ ചികിത്സ ലഭ്യമാക്കണമെന്ന് തീരുമാനിക്കാൻ ആധുനിക സൗകര്യങ്ങളിലൂടെ കഴിയും. ചുവപ്പ് വിഭാഗത്തിൽെപട്ടവർക്ക് മിനിറ്റുകൾക്കകം ചികിത്സ ലഭ്യമാക്കും. പരിശോധനകൾക്കുശേഷം ആറുമണിക്കൂർ സൂഷ്മനിരീക്ഷണം നടത്തിയശേഷമാണ് മഞ്ഞവിഭാഗക്കാർക്ക് ചികിത്സ നൽകാൻ തുടങ്ങുക. പച്ചവിഭാഗക്കാർക്ക് പ്രാഥമികമായ ചികിത്സ നൽകിയ ശേഷം തുടർ ചികിത്സയെക്കുറിച്ച് തീരുമാനിക്കും. േട്രാമാകെയർ യൂനിറ്റിനാവശ്യമായ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനം ഉടൻ നടക്കും. അഞ്ച് കോടി ചെലവിലാണ് യൂനിറ്റ് സ്ഥാപിക്കുന്നത്.
COMMENTS