അസീസിയയിൽ യൂറോളജി ചികിത്സക്ക്​ നൂതന സംവിധാനം

05:12 AM
14/01/2018
കൊല്ലം: അസീസിയ മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിൽ നൂതന ചികിത്സസംവിധാനങ്ങൾ എത്തി. മൂത്രാശയത്തിലെ കല്ലുകൾ നീക്കംചെയ്യാൻ നൂതന ചികിത്സരീതികളായ ഫ്ലക്സിബിൾ എൻഡോസ്കോപ്പിയും ഹോൾമിയം ലേസർ ചികിത്സയുമാണ് ലഭ്യമാവുക. യൂറോളജിസ്റ്റ് ഡോ. പ്രേം രാമകൃഷ്ണ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം കൊടുക്കുന്നത്. ആർ.എസ്.പി ജില്ല നേതൃസമ്മേളനം കൊല്ലം: ആർ.എസ്.പി ജില്ല നേതൃസമ്മേളനം ഞായറാഴ്ച രാവിലെ 10.30ന് സി. രാഘവൻപിള്ള സ്മാരക ഹാളിൽ നടക്കും. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കേന്ദ്ര സെക്രേട്ടറിയറ്റ് അംഗങ്ങളായ എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ, ജില്ല സെക്രട്ടറി ഫിലിപ് കെ. തോമസ് എന്നിവർ പെങ്കടുക്കും.
COMMENTS