കോൺഗ്രസ്​ നേതൃയോഗം

12:35 PM
11/01/2018
കൊല്ലം: ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഡി.സി.സി പ്രസിഡൻറി​െൻറ അധ്യക്ഷതയിൽ ചേരും. യോഗത്തിൽ കെ.പി.സി.സി നിർവാഹകസമിതി അംഗങ്ങൾ, കെ.പി.സി.സി മെംബർമാർ, ഡി.സി.സി ഭാരവാഹികൾ, ജില്ല നിർവാഹകസമിതി അംഗങ്ങൾ, ബ്ലോക്ക്-മണ്ഡലം പ്രസിഡൻറുമാർ, പോഷക സംഘടന-സെല്ലുകൾ, ജില്ല പ്രസിഡൻറുമാർ എന്നിവർ പങ്കെടുക്കണം. നഴ്സിങ് കോളജ് ഹോസ്റ്റലിലെ ശല്യം: വനിത കമീഷൻ ഡി.എം.ഒയുടെ റിപ്പോർട്ട് തേടി കൊല്ലം: സർക്കാർ നഴ്സിങ് കോളജ് ഹോസ്റ്റലിന് നേരെയുണ്ടായ സാമൂഹികവിരുദ്ധ ശല്യത്തിനെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ജില്ല മെഡിക്കൽ ഓഫിസറിൽനിന്ന് വനിത കമീഷൻ റിപ്പോർട്ട് തേടി. നഴ്സിങ് വിദ്യാർഥിനികളുടെ പരാതിയിൽ അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കേരള ഗവ. സ്റ്റുഡൻറ്സ് നഴ്സിങ് അസോസിയേഷൻ ഹോസ്റ്റൽ കവാടം ഉപരോധിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വനിത കമീഷനംഗം ഷാഹിദ കമാൽ ഡി.എം.ഒയിൽനിന്ന് റിപ്പോർട്ട് തേടാൻ നിർദേശിച്ചത്. ഹോസ്റ്റലി​െൻറ സുരക്ഷകാര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കാൻ ഡി.എം.ഒയോട് ടെലിഫോണിൽ ആവശ്യപ്പെടുകയും ചെയ്തു. സന്ധ്യമയങ്ങിയാൽ ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും മൂന്നുമാസമായി സെക്യൂരിറ്റി ഇല്ലെന്നും പുതുവത്സരാഘോഷം നടത്തിയവർ കല്ലേറ് നടത്തിയെന്നും വിദ്യാർഥിനികൾ പരാതിപ്പെട്ടിരുന്നു. വിദ്യാർഥിനികളുടെ സുരക്ഷക്ക് പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്നും ഷാഹിദാ കമാൽ നിർദേശിച്ചു.
COMMENTS