പുഷ്പോത്സവത്തിന്​ കാൽനാട്ടി

05:06 AM
13/01/2018
തൃശൂർ: അഗ്രി-ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ സംഘാടനത്തിൽ കോർപറേഷൻ, ജില്ല പഞ്ചായത്ത്, കൊച്ചിൻ ദേവസ്വം ബോർഡ്, കൃഷി വകുപ്പ്, കാർഷിക സർവകലാശാല, വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന . 20 മുതൽ 28 വരെ തേക്കിൻകാട് മൈതാനത്താണ് പുഷ്പോത്സവം. വടക്കുന്നാഥൻ ദേവസ്വം മാനേജർ കെ.കെ. രാമചന്ദ്രൻ, സൊസൈറ്റി പ്രസിഡൻറ് കെ. രാധാകൃഷ്ണൻ, ജനറൽ കൺവീനർ രാമചന്ദ്രൻ പെരുമ്പിടി എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികളായ സെബി ഇരമ്പൻ, വിനോദ് കുറവത്ത്, കെ.എം. സജീദ്, വി.എസ്. സ്വരൂപ്, കെ.ജി. രാമചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ പി. മുഹമ്മദ് ബാബു, കോശി എം. പീറ്റർ, കെ.ആർ. ഗോപി, ഡോ. പി.ബി. ഗിരിദാസ്, കെ.കെ. നജീബ്, എം.കെ. ജനാർദനൻ എന്നിവർ നേതൃത്വം നൽകി.
COMMENTS