'വിദേശ നിക്ഷേപനയം സാമ്പത്തിക അരാജകത്വം സൃഷ്​ടിക്കും

05:06 AM
13/01/2018
തൃശൂര്‍: ഇന്ത്യെയ വിദേശ കുത്തകകള്‍ക്ക് പണയം വെക്കാനും അടിമത്ത സംസ്കാരം തിരിച്ചുകൊണ്ടുവരാനുമേ കേന്ദ്രസര്‍ക്കാറി​െൻറ പുതിയ വിദേശ നിക്ഷേപ നയം ഉപകരിക്കൂവെന്ന് വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എന്‍. മര്‍സൂക്ക്, കണ്‍വീനര്‍ ബിന്നി ഇമ്മട്ടി, ട്രഷറര്‍ കെ. ഹസന്‍കോയ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. നയം മൂലം ഗുരുതര പ്രതിസന്ധി നേരിടുന്ന വ്യാപാര-, വ്യവസായ, നിർമാണ മേഖലകൾ തകര്‍ന്ന് തരിപ്പണമാകുകയും ലക്ഷക്കണക്കിന് അഭ്യസ്തവിദ്യര്‍ തൊഴില്‍രഹിതരാകുകയും ചെയ്യും. രാജ്യത്ത് ദാരിദ്ര്യം വർധിപ്പിക്കാനും സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനും മാത്രം വഴിയൊരുക്കുന്ന വിദേശനിക്ഷേപനയം പുന$പരിശോധിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
COMMENTS