വിവിധ ഇടങ്ങളിൽ പർണശാലകൾ തീർത്ത് തീർഥാടകർ

05:41 AM
13/01/2018
ശബരിമല: മകരജ്യോതി ദർശനം സാധ്യമാകുന്ന പൂങ്കാവനത്തി​െൻറ തമ്പടിച്ചുതുടങ്ങി. തുണിയും പ്ലാസ്റ്റിക് പായും ഉപയോഗിച്ച് മേൽക്കൂര നിർമിച്ച് മരച്ചില്ലകൾകൊണ്ട് തണൽ തീർത്താണ് പർണശാലകൾ ഒരുക്കുന്നത്. സന്നിധാനം കഴിഞ്ഞാൽ ജ്യോതിദർശനം സുഗമമായി സാധ്യമാകുന്ന പാണ്ടിത്താവളം കേന്ദ്രീകരിച്ച് വ്യാഴാഴ്ചമുതൽക്കേ നിരവധി സംഘങ്ങൾ കാത്തിരിപ്പ് ആരംഭിച്ചുകഴിഞ്ഞു. ഉരക്കുഴി ഭാഗത്തെ പൊലീസ് ചെക്ക് പോസ്റ്റ് മുതൽ സന്നിധാനംവരെ ഭാഗത്ത് മാത്രം നൂറുകണക്കിന് പർണശാലകൾ ഉയർന്നിട്ടുണ്ട്. പുൽമേടുവഴി എത്തുന്ന തീർഥാടകരാണ് ഏറെയും. കമ്പം, തേനി, മധുര, വണ്ടേന്മട്, കട്ടപ്പന, ഇടുക്കി, കുമളി, ചിറ്റാർ, തൃശൂർ, പാലക്കാട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള ഭക്തരാണ് കൂടുതലായും വിരിവെച്ചിരിക്കുന്നത്. പതിനെട്ടാംപടി ചവിട്ടി ദർശനം നടത്തിയശേഷമാണ് ഏറിയപങ്ക് ഭക്തരും ജ്യോതിദർശനത്തിനായി താവളമൊരുക്കി കാത്തിരിക്കുന്നത്. മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണസാമഗ്രികളുമായാണ് കുട്ടികളും മാളികപ്പുറങ്ങളുമടങ്ങുന്ന സംഘങ്ങൾ എത്തിയത്. സന്ധ്യമയങ്ങുന്നതോടെ ആനയടക്കം വന്യജീവികളെ തുരത്താനും കനത്ത മഞ്ഞിനെ അതിജീവിക്കാനും തീക്കുണ്ഡം തീർക്കും. ഇവർക്ക് സുരക്ഷയൊരുക്കുന്നതി​െൻറ ഭാഗമായി പൊലീസ്-, വനം വകുപ്പിേൻറതായി അമ്പതോളം ഉദ്യോഗസ്ഥരാണ് ക്യാമ്പ് ചെയ്യുന്നത്.
COMMENTS