അർഹതപ്പെട്ടവർക്ക്​ ഭൂമിക്കായി സി.പി.​െഎ സമരം നടത്തും ^എ.പി. ജയൻ

05:38 AM
13/01/2018
അർഹതപ്പെട്ടവർക്ക് ഭൂമിക്കായി സി.പി.െഎ സമരം നടത്തും -എ.പി. ജയൻ പത്തനംതിട്ട: ജില്ലയിലെ അർഹതപ്പെട്ടവർക്ക് ഭൂമി കിട്ടാനായി സി.പി.െഎ സമരം നടത്തുമെന്ന് ജില്ല സെക്രട്ടറി എ.പി. ജയൻ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങറ പാക്കേജ് പ്രകാരം പാവപ്പെട്ടവർക്ക് കിട്ടിയ ഭൂമി വാസയോഗ്യമല്ലാത്തതിനാൽ ആരും ഏറ്റെടുത്തില്ല. അവർക്ക് ജില്ലയിൽ ഭൂമി ലഭിക്കണം. എവിടെയൊക്കെ ഭൂമി ഉണ്ടെന്ന് കാട്ടിക്കൊടുക്കുമെന്നും അത് നേടിയെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൻകിട ഭൂമിയുടെ കാര്യത്തിൽ കോടതിയുടെ വിധിവന്നാലുടൻ തീരുമാനമെടുക്കും. ജില്ലയിൽ ധാരാളം ഭൂമിയുണ്ടെങ്കിലും അത് കൊടുക്കാൻ കഴിയുന്നില്ല. ഇൗ അവസ്ഥക്ക് മാറ്റമണ്ടാകണം. സർക്കാറിനെ ഇക്കാര്യത്തിൽ ഇടപെടുവിക്കുന്ന സമീപനമായിരിക്കും ജില്ലയിലെ പാർട്ടി കൈക്കൊള്ളുക. പാർട്ടിയുടെ പോഷകസംഘടനകൾ ശക്തിപ്പെടുത്തും. കർഷക സംഘടന കൃഷിയിൽ നേരിട്ട് ഇടപെടുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പിൽ മത്സരം ഉണ്ടായത് അസാധാരണ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഭരണഘടനയനുസരിച്ച് ജില്ല സെക്രട്ടറിയെ നിർദേശിക്കുന്നത് സംസ്ഥാന എക്സിക്യൂട്ടിവാണ്. എക്സിക്യൂട്ടിവി​െൻറ തീരുമാനം താൻ ഒരുതവണ കൂടി സെക്രട്ടറി സ്ഥാനത്ത് തുടരണം എന്നതായിരുന്നു. ഭരണഘടനാപരമായി പ്രവർത്തിക്കുന്ന പാർട്ടിയിൽ മത്സരിക്കാൻ സ്വാതന്ത്ര്യമുെണ്ടന്നും ത​െൻറ കാലഘട്ടത്തിൽ പാർട്ടി ജില്ലയിൽ വൻ വളർച്ചയാണ് നേടിയതെന്നും എ.പി. ജയൻ പറഞ്ഞു.
COMMENTS