ലൈഫ്​ സയൻസ്​ കോച്ചിങ്​​ അക്കാദമി

05:38 AM
13/01/2018
പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ബോട്ടണി ഡിപാർട്മ​െൻറ് ആഭിമുഖ്യത്തിൽ ലൈഫ് സയൻസ് അക്കാദമിയുമായി സഹകരിച്ച് ആരംഭിക്കുന്ന യുടെ ഉദ്ഘാടനം വെള്ളിയാഴ്ച പശ്ചിമബംഗാൾ മുൻ അഡീഷനൽ ചീഫ് സെക്രട്ടറി കെ.എസ്. രാജേന്ദ്രകുമാർ നിർവഹിക്കും. രാവിലെ 9.30ന് മാർ ക്ലീമിസ് ഹോമിൽ നടക്കുന്ന യോഗത്തിൽ കോളജ് മാനേജർ കുര്യാക്കോസ് മാർ ക്ലീമിസ് അധ്യക്ഷതവഹിക്കും. ബോട്ടണി, സുവോളജി, മൈക്രോ ബയോളജി, മറൈൻ ബയോളജി വിദ്യാർഥികൾക്കായാണ് പരിശീലനം. സി.എസ്.െഎ.ആർ-നെറ്റ്, ജെ.ആർ.എഫ്, ഗേറ്റ്, ഡിബിറ്റി തുടങ്ങിയ പരീക്ഷകൾക്കാണ് പരിശീലനമെന്ന് ബോട്ടണി ഡിപാർട്മ​െൻറ് അധ്യക്ഷൻ ഡോ. ഫിലിപ്പോസ് ഉമ്മൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
COMMENTS