അരവിന്ദിനും കുടുംബത്തിനും സഹായം: സി.പി.എം രംഗത്തിറങ്ങി

05:38 AM
13/01/2018
പന്തളം: കരൾ രോഗം ബാധിച്ച അരവിന്ദിനും കുടുംബത്തിനും സഹായം നൽകുന്നതിന് സി.പി.എം കുരമ്പാല ലോക്കൽ കമ്മിറ്റി രംഗത്ത്. കുരമ്പാല വടക്ക് പറങ്ങാട്ട് വടക്കേതിൽ മദനമോഹനക്കുറുപ്പി​െൻറ മകനും പ്ലസ് ടു വിദ്യാർഥിയുമായ അരവിന്ദ്മോഹനാണ്(17) കരൾ രോഗം പിടിപെട്ടത്. പരിശോധനയിൽ കരൾ മാറ്റിവെക്കേണ്ടത് അനിവാര്യമാണെന്ന് കണ്ടെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ചികിത്സക്കുതന്നെ വലിയ തുക ഇതുവരെ ചെലവായി. കരൾ മാറ്റിവെക്കാനുള്ള 20 ലക്ഷം രൂപ ഈ നിർധന കുടുംബത്തിന് താങ്ങാനാവില്ല. അരവിന്ദി​െൻറ ചികിത്സക്കായി കെ.പി.സി. കുറുപ്പ്, ഡോ.കെ. ലതീഷ്, ജി. പൊന്നമ്മ എന്നിവർ രക്ഷാധികാരികളായും ആർ. ജ്യോതികുമാർ (ചെയ.), ബി. പ്രദീപ് (കൺ.) എന്നിവരടങ്ങിയ സഹായ സമിതി രൂപവത്കരിച്ചു. വ്യാഴാഴ്ച ഭവന സന്ദർശനം ആരംഭിച്ച് ഫണ്ട് ശേഖരണത്തിന് തുടക്കമിടും. 12, 13,14 ന് കുരമ്പാല മേഖലകളിലെ 12, 13,14,15, 19 വാർഡുകളിലും സമീപ വാർഡുകളും ധനസമാഹരണം നടത്തും. സഹായിക്കാൻ ആഗ്രഹിക്കുന്നവർ ചെയർമാൻ/കൺവീനർ, അരവിന്ദ് മോഹൻ സഹായനിധി, അക്കൗണ്ട് നമ്പർ: 37466226323, ഐ.എഫ്.എസ്.സി കോഡ് നമ്പർ: SBIN0071182 അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന് സി.പി.എം പന്തളം ഏരിയ സെക്രട്ടറി കെ.പി.സി. കുറുപ്പ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ. ജ്യോതികുമാർ, ഡോ കെ. ലതീഷ്, ലോക്കൽ സെക്രട്ടറി ബി. പ്രദീപ് എന്നിവർ പറഞ്ഞു. പന്തളം: തിരുവാഭരണ ഘോഷയാത്ര സുഗമമാക്കാനും സുരക്ഷക്കും പന്തളത്ത് പൊലീസ് വൻ സന്നാഹമൊരുക്കും. 200 അംഗ പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷക്കായി പന്തളത്തുണ്ടാകുക. നാല് ഡിവൈ.എസ്.പിമാർ, ആറ് സി.ഐമാരും 42 എസ്.ഐമാരുടെയും നേതൃത്വത്തിൽ സുരക്ഷാചുമതലക്കുണ്ടാകുമെന്ന് അടൂർ ഡിവൈ.എസ്.പി ആർ. ജോസ് അറിയിച്ചു. ക്ഷേത്രാങ്കണത്തിൽ തിരക്ക് കുറക്കാനായി ബാരിക്കേഡ് നിർമിക്കും. ക്ഷേത്രം മുതൽ മണികണ്ഠനാൽതറവരെയുള്ള രാജവീഥിയിലെ കടകൾ ഘോഷയാത്ര സമയത്തേക്ക് അരമണിക്കൂർ അടച്ചിടും. എം.സി റോഡിൽ തിരുവാഭരണഘോഷയാത്രയോടനുബന്ധിച്ച് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും. കുളനട മുതൽ പന്തളം മെഡിക്കൽ മിഷൻ ജങ്ഷൻവരെ എം.സി റോഡരികിൽ പാർക്കിങ് അനുവദിക്കില്ല. ഘോഷയാത്ര സമയത്ത് ചെങ്ങന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പന്തളം തുമ്പമൺ വഴിയും ചെങ്ങന്നൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കുളനട തുമ്പമൺ വഴിയും തിരിച്ചുവിടും. പന്തളം: പന്തളം എൻ.എസ്.എസ് കോളജിലെ നാഷനൽ സർവിസ് സ്കീം പുണ്യം പൂങ്കാവനം എന്ന പദ്ധതിയുടെ ഭാഗമായി പന്തളം വലിയകോയിക്കൽ അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പഭക്തർക്ക് 500 തുണിസഞ്ചി സൗജന്യമായി വിതരണം ചെയ്തു. ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ അയ്യപ്പന്മാരിൽനിന്ന് പ്ലാസ്റ്റിക് ക്യാരി ബാഗ് വാങ്ങിയ ശേഷമാണ് തുണി സഞ്ചി നൽകിയത്. സഞ്ചിയുടെ നിർമാണം പൂർണമായും നിർവഹിച്ചത് നാഷനൽ സർവിസ് സ്കീം വളൻറിയർമാരാണ്. പന്തളം സബ് ഇൻസ്പെക്ടർ കെ. പ്രസന്നൻ തുണിസഞ്ചികളുടെ വിതരണം ഉദ്ഘാടനം ചെയ്തു. അയ്യപ്പക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി ശരത് അധ്യക്ഷതവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. കെ. ഉണ്ണികൃഷ്ണൻ, പ്രോഗ്രാം ഓഫിസേഴ്സ് ഡോ. പ്രദീപ് ഇറവങ്കര, ഡോ. എസ്. ശ്രീലത എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് തട്ടയിൽ ശ്രീധർമശാസ്താക്ഷേത്രം: പൊങ്കാലയും മകരവിളക്ക് മഹോത്സവവും മഹാതൃകാല പൂജ - -8.00
COMMENTS