ഭാരതപ്പുഴയെ ഇതിവൃത്തമാക്കി കണ്യാർകളി

05:12 AM
07/01/2018
പാലക്കാട്: ജനാർദനൻ പുതുശ്ശേരി ഭാരതപ്പുഴയെ അടിസ്ഥാനമാക്കി എഴുതി ഈണം നൽകിയ ഗാനം കണ്യാർകളിക്ക് പശ്ചാലത്തലമാകുന്നു. 12ന് വൈകീട്ട് ആറിന് പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാന, ജില്ല ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ പല്ലശ്ശന സോഷ്യൽ ഡെവലപ്മ​െൻറ് കണ്യാർകളി സംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്. വാർത്തസമ്മേളനത്തിൽ മഠത്തിൽ ഭാസ്കരൻ, ജനാർദനൻ പുതുശ്ശേരി, ആറു പല്ലശ്ശന, ഗോപാലകൃഷ്ണൻ, മാണിക്യൻ പല്ലശ്ശന എന്നിവർ പങ്കെടുത്തു. പൂതപ്പാട്ട് ഭരതനാട്യം ഇന്ന് പാലക്കാട്: ഇടശ്ശേരിയുടെ കവിതയായ പൂതപ്പാട്ട് ആദ്യമായി ഭരതനാട്യ രൂപത്തിൽ അവതരിപ്പിക്കുന്നു. പാലക്കാട് നൂറണി സ്വദേശിയും കലാമണ്ഡലം വിദ്യാർഥിയുമായ റിഥി രാജാണ് അവതരിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ട് 5.30ന് ചെമ്പൈ സംഗീത കോളജിൽ നൃത്തം അരങ്ങേറും. നൃത്താധ്യാപകൻ മനോയാണ് നൃത്തരൂപം സംവിധാനം ചെയ്യുന്നത്.
COMMENTS