ആറ് കിലോ കഞ്ചാവ് പിടികൂടി

05:11 AM
03/01/2018
ഈ വർഷം ജില്ലയിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസ് പാലക്കാട്: പുതുവത്സരദിനത്തിൽ എക്സൈസ് പാലക്കാട് സ്ക്വാഡും ഐ.ബി.യും സംയുക്തമായി നടത്തിയ പരിശോധനയിൽ . കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. പരിശോധന കണ്ട് രണ്ട് പൊതികളിലാക്കി കൊണ്ടുവന്ന കഞ്ചാവ് ഉപേക്ഷിച്ച നിലയിലായിരുന്നു. വിപണയിൽ അഞ്ച് ലക്ഷം രൂപ വിലവരും. തമിഴ്നാട്ടിൽ നിന്ന് ബസ് മാർഗം കടത്തിക്കൊണ്ടുവന്ന് സംസ്ഥാനത്തി‍​െൻറ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ജില്ലയിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ കഞ്ചാവ് കേസാണ് ഇതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പുതുവത്സരത്തോടനുബന്ധിച്ച് അതിർത്തി കടന്ന് കഞ്ചാവ് വ്യാപകമായി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധനകൾ കർശനമാക്കിയിരുന്നു. പുതുവത്സര തലേന്ന് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് 250 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. രമേശ്, എം. സുരേഷ്, രജനീഷ്, എം. യൂനസ്, ശ്രീജി, സജിത്ത്, കലാധരൻ, വിപിൻദാസ്, രാജേഷ് കുമാർ, സജീവ്, സന്തോഷ്, ഷെരീഫ്, സുനിൽ കുമാർ, അജീഷ്, വിവേക്, മണികണ്ഠൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. PL 4 ക്യാപ്ഷൻ: പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് നിന്ന് എക്സൈസ് സംഘം പിടികൂടിയ കഞ്ചാവ്
COMMENTS