ചക്ക മഹോത്സവം ഇന്നുമുതല്‍

05:33 AM
05/04/2018
പാലക്കാട്: പാലക്കാട് നഗരസഭ, ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിൽ, ഫ്രാപ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ചക്ക മഹോത്സവം അഞ്ചുമുതല്‍ 12 വരെ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ അനെക്‌സില്‍ നടക്കും. വ്യാഴാഴ്ച വൈകീട്ട് 5.30ന് നഗരസഭ ചെയര്‍പേഴ്‌സൻ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്യും. മേളയില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 150 ചക്കവിഭവങ്ങള്‍ വില്‍പനക്കുണ്ടാവും. ചക്കപായസം, ചക്ക ജ്യൂസ്, ചക്ക കുലുക്കി സര്‍ബത്ത്, ചക്ക അച്ചാര്‍ തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാവും. കൂടാതെ, പ്ലാവിന്‍ തൈകളും മറ്റു തൈകളും മേളയില്‍ വില്‍പനക്കുണ്ടാവും. ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കാന്‍ നിവേദനം നല്‍കിയ ബാലകൃഷ്ണന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിക്കും. സ്റ്റാളുകളുടെ ഉദ്ഘാടനം കൗണ്‍സിലര്‍ എസ്.ആർ. ബാലസുബ്രഹ്മണ്യനും തുണിസഞ്ചി വിതരണോദ്ഘാടനം എ. കുമാരിയും വില്‍പനയുടെ ഉദ്ഘാടനം ഹബീബയും നിര്‍വഹിക്കും.
COMMENTS