കൃഷി വിളവെടുപ്പ് ഡിജിറ്റലൈസ്​ ചെയ്യുന്നതിന് പരിശീലനം നൽകി

05:18 AM
13/01/2018
പാലക്കാട്: പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന ( പി.എം.എഫ്.ബി.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി വിളവെടുപ്പ് പരീക്ഷണങ്ങൾ ആൻേഡ്രായ്ഡ് ഫോൺ വഴി ഡിജിറ്റലൈസ് ചെയ്യുന്നതിന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഫീൽഡ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ കെ. ശ്രീധരവാരിയർ ഉദ്ഘാടനം ചെയ്തു. അഡീഷനൽ ജില്ല ഓഫിസർ (എസ്.ആർ.എസ്) സി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡീഷനൽ ജില്ല ഓഫിസർ വി. പ്രകാശ് ബാബു പരിശീലനത്തിന് നേതൃത്വം നൽകി. റിസർച്ച് ഓഫിസർമാരായ ടി.വി. സ്വർണകുമാരി, ഇബ്രാഹിം ഏലച്ചോല എന്നിവർ പങ്കെടുത്തു. കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്: മത്സര രജിസ്േട്രഷൻ തുടങ്ങി പാലക്കാട്: പൊതുവിദ്യഭ്യാസ വകുപ്പും സംസ്ഥാന ജൈവവൈവിധ്യ ബോർഡും ചേർന്ന് നടത്തുന്ന പത്താമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസി​െൻറ ജില്ലതല മൽസരങ്ങൾക്കുള്ള രജിസ്േട്രഷൻ തുടങ്ങി. വിദ്യാർഥികൾക്ക് പ്രോജക്ട് അവതരണം, ചിത്രരചന, ക്വിസ് മൽസരങ്ങൾ നടത്തും. 'നമുക്കുചുറ്റുമുള്ള ജൈവവൈവിധ്യം' വിഷയത്തിലാണ് പ്രോജക്ട് തയാറാക്കേണ്ടത്. തദ്ദേശ- സ്കൂൾ പരിസര- തീരദേശ ജൈവവൈവിധ്യം, തദ്ദേശ കാർഷിക ഇനങ്ങളുടേയും കന്നുകാലികളുടേയും ജൈവവൈവിധ്യം, കാവുകളുടേയും ഭൂമിക്കടിയിലേയും ജൈവവൈവിധ്യം, ജൈവവൈവിധ്യം നേരിടുന്ന ഭീഷണി എന്നീ ഉപ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഇംഗ്ലീഷിലോ മലയാളത്തിലോ പ്രോജക്ട് തയാറാക്കാം. ജനുവരി 24 വൈകീട്ട് നാലിനകം വിദ്യാഭ്യാസ ഉപഡയറ്കടറുടെ ഓഫിസിൽ പ്രോജക്ട് നൽകണം. യു.പി- ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പങ്കെടുക്കാം. keralabiodiversity.orgയിൽ രജിസ്റ്റർ ചെയ്യണം. ജനുവരി 28ന് പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ് സ്കൂളിലാണ് മൽസരം. ഫോൺ: - 9349580383. മണക്കടവ് വിയറിൽ 4293 ദശലക്ഷം ഘനയടി ജലം ലഭിച്ചു പാലക്കാട്: മണക്കടവ് വിയറിൽ 2017 ജൂലൈ ഒന്നു മുതൽ ജനുവരി 10 വരെ 4293 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം- ആളിയാർ കരാർ പ്രകാരം 2957 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോ. ഡയറക്ടർ അറിയിച്ചു. പറമ്പിക്കുളം-ആളിയാർ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയിൽ താഴെ കൊടുക്കുന്നു. ബ്രാക്കറ്റിൽ കഴിഞ്ഞ വർഷത്തെ ജല ലഭ്യതയുടെ ശതമാനക്കണക്ക്. ലോവർ നീരാർ -107.35 (101.08), തമിഴ്നാട് ഷോളയാർ -692.29 (183.24), കേരള ഷോളയാർ -4875.80 (114.61), പറമ്പിക്കുളം 8658.45 (135.17), തൂണക്കടവ് -537.00(116.65), പെരുവാരിപ്പള്ളം -593.72 (120.05), തിരുമൂർത്തി- 984.36 (55.05), ആളിയാർ - 975.12 (185.93).
COMMENTS