കാലിക്കറ്റ് സർവകലാശാലയുടെ മെഗ ക്വിസ്​ പരമ്പരക്ക് തുടക്കം

05:18 AM
13/01/2018
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സർവകലാശാല പബ്ലിക് റിലേഷൻസ് വിഭാഗവും ജി.ടെകും ചേർന്ന് നടത്തുന്ന ക്വിസ് പരമ്പര 'ജീനിയസ് 2018'ന് തുടക്കമായി. പാലക്കാട് ജില്ലതല മത്സരത്തിൽ ഗവ. വിക്ടോറിയ കോളജിലെ പി.എ. അബ്ദുൽ വാഹിദ്- കെ.ബി. ജമീർ ടീം ഒന്നാം സ്ഥാനം നേടി. പാലക്കാട് ടൗൺ ഹാളിൽ നടന്ന മത്സരം മുനിസിപ്പൽ ചെയർമാൻ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. പത്തിരിപ്പാല ഗവ. കോളജിലെ കെ.എം. മഞ്ജു- എം. ഷ്യാം മോഹൻ, സൂരജ്-പി. വിപിൻ (മുടപ്പല്ലൂർ ലയൺസ് എഡ്യുക്കേഷണൽ ട്രസ്റ്റ്), എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫിസർ എം.വി. സക്കറിയ അധ്യക്ഷത വഹിച്ചു. ജി.ടെക് ഓപ്പറേഷൻസ് മാനേജർ സജിൻദാസ്, ഏരിയ ഡയറക്ടർ ബ്ലസൻ സാംസൺ, ഏരിയ മാനേജർ വിക്റ്റർ ഫിലിപ്പ് എന്നിവർ സംസാരിച്ചു. ബിച്ചു സി. അബ്രഹാം ക്വിസ് നയിച്ചു.
COMMENTS