കെ.എസ്.ടി.യു ജില്ല സമ്മേളനം നാളെ മുതൽ മലപ്പുറത്ത്

05:18 AM
13/01/2018
മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല സമ്മേളനം ജനുവരി 13, 14 തീയതികളിൽ മലപ്പുറത്ത് നടക്കും. ശനിയാഴ്ച വൈകുന്നേരം മൂന്നിന് ഖാഇദെ മില്ലത്ത് ഹാളിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ആദ്യ ദിവസത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്യും. എം.എൽ.എമായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ സംസാരിക്കും. 5.30ന് കൗൺസിൽ മീറ്റ് തുടങ്ങും. 6.30ന് സാംസ്കാരിക സദസ്സ് നടക്കും. ഞാ‍യറാഴ്ച രാവിലെ 9.30ന് ടൗൺഹാളിൽ 'നവലോകത്തിലെ നവീന അധ്യാപകൻ' വിഷയം ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് അവതരിപ്പിക്കും. 11ന് സമ്മേളനോദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. വാർത്ത സമ്മേളനത്തിൽ കെ.എം അബ്ദുല്ല, മജീദ് കാടേങ്ങൽ, കെ.ടി. അമാനുല്ല, എം. മുഹമ്മദ് സലീം എന്നിവർ സംബന്ധിച്ചു.
COMMENTS