വട്ടപ്പാറവളവ്​: സുരക്ഷാഭിത്തി തകർച്ചയിൽ

05:18 AM
13/01/2018
വളാഞ്ചേരി: ദേശീയപാതയിലെ അപകടകേന്ദ്രമായ വട്ടപ്പാറയിലെ സുരക്ഷാഭിത്തി തകർച്ചയിൽ. വട്ടപ്പാറ ഇറക്കത്തിൽ നിയന്ത്രണംവിട്ടുവരുന്ന വാഹനങ്ങൾ താഴ്ചയിലേക്ക് പതിക്കാതിരിക്കാനാണ് പ്രധാനവളവിൽ സുരക്ഷാഭിത്തി നിർമിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ടു വരുന്ന വാഹനങ്ങൾ ഇടക്കിടെ ഇടിക്കുന്നത് കാരണം സുരക്ഷാഭിത്തിയിലെ കരിങ്കല്ലുകൾ പലതും ഇളകി റോഡിലാണുള്ളത്. വ്യാഴാഴ്ച രാത്രി നിയന്ത്രണംവിട്ട ചരക്കുലോറി തകർന്നുകിടക്കുന്ന സുരക്ഷാഭിത്തിക്ക് മുകളിലൂടെ 30 അടി താഴ്ചയിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ചിരുന്നു. വാഹനങ്ങൾ താഴെക്ക് പതിക്കാതിരിക്കാൻ ഭിത്തി പുനർനിർമിക്കണമെന്നാവശ്യം ശക്തമാണ്.
COMMENTS