കേഴമാനിനെ വെടിവെച്ചുകൊന്ന പ്രതി അറസ്​റ്റിൽ

05:05 AM
14/01/2018
P3Lead *ഇയാളിൽനിന്ന് മാനി​െൻറ ഇറച്ചിയും തോക്കും തിരകളും പിടിച്ചെടുത്തു മേപ്പാടി: വേട്ടയാടി പിടിച്ച കേഴമാനി​െൻറ ഇറച്ചിയുമായി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മേപ്പാടി റേഞ്ച് പരിധിയിൽ ചുളുക്ക വനഭാഗത്ത് അനധികൃതമായി പ്രവേശിച്ച് കേഴമാനിനെ വെടിവെച്ചുകൊന്ന് ഇറച്ചി ശേഖരിച്ച് കാറിൽ കൊണ്ടുപോകുംവഴി കുന്ദമംഗലം പന്തീർപ്പാടം പൂളോറ എ.കെ. ഇസ്മായിൽകുട്ടിയെയാണ് ‍(44) മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് കേഴമാനി​െൻറ ഇറച്ചിയും തോക്കും തിരകളും പിടിച്ചെടുത്തു. ഇയാളുടെ കെ.എൽ 57 ഇ 4500 നമ്പർ നിസാൻ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 11 ഒാടെയാണ് ചുളുക്ക അഞ്ചുറോഡിൽ വെച്ച് പ്രതിയെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ഇയാളുടെ സഹായികളെക്കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി. കൃഷ്ണദാസൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ ഡി. ബെന്നി, കെ. ഹാഷിഫ്, ടി.പി. വേണുഗോപാലൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസറായ എം. മോഹൻദാസൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജോമി ആൻറണി, ബി. സംഗീത്, എ. മോഹൻദാസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കി. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് ഇയാളെന്ന് അധികൃതർ പറഞ്ഞു. ജില്ലക്കു പുറത്തുള്ള റിയൽ എസ്റ്റേറ്റ് മാഫിയ മേപ്പാടി, മൂപ്പൈനാട്, ൈവത്തിരി പഞ്ചായത്തുകളുടെ പല പ്രദേശങ്ങളിലും ഉൾഭാഗത്ത് സ്ഥലം സ്വന്തമാക്കി നായാട്ടുപോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി സ്ഥിരമായി നാട്ടുകാർ പരാതിപ്പെടാറുണ്ട്. ഉന്നത സ്വാധീനമുള്ള ഇക്കൂട്ടരിൽ പലരും പ്രദേശത്ത് സ്വൈര്യവിഹാരം നടത്തുന്നുണ്ടെങ്കിലും നിയമപാലകർ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല. ജനവാസ മേഖലകളിൽനിന്നകന്ന പ്രദേശങ്ങളിൽ നടക്കുന്ന നായാട്ടുപോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കുമെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. SATWDL18 കേഴമാനിനെ വേട്ടയാടി കൊന്നതിന് മേപ്പാടിയിൽ അറസ്റ്റിലായ പ്രതി ഇസ്മായിൽകുട്ടി തോക്ക്, കാർ എന്നിവ സഹിതം മേപ്പാടി ഫോറസ്റ്റ് സ്റ്റേഷനിൽ സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്തു കൽപറ്റ: ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിനനുവദിച്ച 50,000 രൂപയുടെ സ്പോർട്സ് ഉപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് താളൂർ വിതരണം ചെയ്തു. വാർഡ് മെംബർ സാബു കുഴിമാളം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബാബു രാജൻ, പി.ടി.എ പ്രസിഡൻറ് സുധാകരൻ, വി.വി. യോയാക്കി മാസ്റ്റർ എന്നിവർ സംസാരിച്ചു. SATWDL1 സ്പോർട്സ് ഉപകരണങ്ങൾ സുരേഷ് താളൂർ വിതരണം ചെയ്യുന്നു തൃക്കൈപറ്റ ദേവാലയത്തിൽ തിരുന്നാൾ തൃക്കൈപറ്റ: വി. ഗീവർഗീസ് സഹദായുടെ ദേവാലയത്തിൽ തിരുനാൾ തുടങ്ങി. ഇടവക വികാരി ഫാ. ലാൽ ഫിലിപ്പ് കടവിൽപ്പറമ്പിൽ കൊടിയേറ്റി. റവ. ഫാ. ജോസഫ് അനിൽ, റവ. ഫാ. കെൽവിൻ പാദുസാ എന്നിവർ ദിവ്യബലി നടത്തി. ജനുവരി 20, 21 തീയതികളിലാണ് പ്രധാന തിരുന്നാൾ. ശനിയാഴ്ച -വൈകിട്ട് നാലിന് ബത്തേരി രൂപതാധ്യക്ഷൻ അഭി. ജോസഫ് മാർതോമസ് പിതാവിന് സ്വീകരണവും തുടർന്ന് മലങ്കര റീത്തിൻ ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. 20ന്- വൈകിട്ട് 5.30ന് ദിവ്യബലി, പ്രദക്ഷിണം. 21ന് രാവിലെ 10ന് കോഴിക്കോട് രൂപത മെത്രാൻ അഭി. വർഗീസ് ചക്കാലക്കൽ പിതാവിന് സ്വീകരണം, പൊന്തിഫിക്കൽ ദിവ്യബലി. SATWDL3 തൃക്കൈപറ്റ ദേവാലയ തിരുനാളിന് ഇടവക വികാരി ഫാ. ലാൽ ഫിലിപ്പ് കടവിൽപ്പറമ്പിൽ കൊടിയേറ്റുന്നു
COMMENTS