മലർവാടി ബാല ചിത്രരചന മത്സരം

05:05 AM
14/01/2018
വടകര: മലർവാടി- ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തല ചിത്രരചന മത്സരത്തി‍​െൻറ ഭാഗമായി വടകര ശാന്തിനികേതൻ സ്കൂളിൽ നടന്ന മഴവില്ല് ബാല ചിത്രരചന മത്സരം ശ്രദ്ധേയമായി. അഞ്ച് കാറ്റഗറികളിലായി 300ഓളം വിദ്യാർഥികൾ പങ്കെടുത്തു. ജില്ല മത്സരത്തിലേക്ക് യോഗ്യത നേടിയവർ: കാറ്റഗറി ഒന്ന്: ആര്യൻ, അനുഷ്ക അഭിലാഷ് (റൈറ്റ് ചോയ്സ് സ്കൂൾ), ദേവ്ന എസ്. ദേവ് (സ​െൻറ് ആൻറണി സ്കൂൾ), ഹെസ്സ ഹലീമ (ശാന്തി നികേതൻ), ഹല ഷെറിൽ (ഇസ്ലാമിക് അക്കാദമി). കാറ്റഗറി രണ്ട്: ഫിദ ആമിന, അജ്വ (എം.യു.എം.ജെ.ബി), നിയാമിക (കല്ലാമല യു.പി), ആദിഷ് (ചോമ്പാല എൽ.പി), ഫെമിൽ മിർഷാദ് (വിദ്യാ നികേതൻ പബ്ലിക് സ്കൂൾ). കാറ്റഗറി മൂന്ന്: ഇശാൻ മുൻതസിർ (ഐഡിയൽ പബ്ലിക് സ്കൂൾ), പി.പി. അർജുൻ (കല്ലാമല യു.പി), റിസ്ന നസ്റിൻ (എൻ.എം.യു.പി), മുഹമ്മദ് തൻസീഹ് (ശാന്തി നികേതൻ എസ്.എൽ.പി), ബി. അബ്ദുല്ല (തട്ടോളിക്കര യു.പി). കാറ്റഗറി നാല്: ബൗദ്ധിക് (ആവില മാഹി), അബാൻ ശാമിൽ, പാർവണ (കല്ലാമല യു.പി), സ്മൃത (അഴിയൂർ സെൻട്രൽ എൽ.പി), ഗോപിക (സ​െൻറ് ആൻറണീസ് എച്ച്.എസ്) കാറ്റഗറി അഞ്ച്: ലുലു അംന (ജി.പി.എസ് കുരിക്കിലാട്), മുഹമ്മദ് ഷിഹാൽ (ശ്രീ നാരായണ എച്ച്.എസ്), മുഹമ്മദ് നദീം (ജി.വി.എച്ച്.എസ് മടപ്പള്ളി), ഹുദ മൻസൂർ (ടെക്നിക്കൽ ഹൈസ്കൂൾ), സംഗീത (കുഞ്ഞാലി മരക്കാർ ഹൈസ്കൂൾ). എം. ഇബ്രാഹിം ആയഞ്ചേരി, യു. മൊയ്തു മാസ്റ്റർ, വി. മൻസൂർ, സമീറ മുഖ്താർ, സി.എം. ലത്തീഫ്, റാഷിദ് കോട്ടക്കൽ എന്നിവർ നേതൃത്വം നൽകി.
COMMENTS