ഷാനിയുടെ വേർപാട് നൊമ്പരമായി

05:05 AM
14/01/2018
വില്യാപ്പള്ളി: സമസ്തയുടെയും മുസ്ലിം ലീഗി​െൻറയും സജീവ പ്രവർത്തകനും കുളത്തൂർ കോട്ടമുക്ക് ശാഖ ഭാരവാഹിയുമായിരുന്ന മുഹമ്മദ് ഷാനിയുടെ ആകസ്മിക വേർപാട് നാടിനെ കണ്ണീരിലാഴ്ത്തി. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമായിരുന്നു ഷാനിയുടെ മരണകാരണം. വടകര സഹകരണ ആശുപത്രിയിലും ആശ്രയ ക്ലിനിക്കിലും ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു. വൻജനാവലിയുടെ സാന്നിധ്യത്തിൽ പറമ്പിൽപള്ളി ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി. കോട്ടമുക്ക് തയ്യുള്ളതിൽ ശാഖ എസ്.കെ.എസ്.എസ്.എഫ്, മുസ്ലിം ലീഗ് കമ്മിറ്റികൾ ഷാനിയുടെ നിര്യാണത്തിൽ അനുശോചിച്ചു.
COMMENTS