ലഹരിക്കെതിരെ അഴിയൂരിൽ സ്​ത്രീജ്വാല 21ന്

05:05 AM
14/01/2018
വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ ലഹരിക്കെതിരെ ബോധവത്കരണം നടത്തുന്നതിന് 21ന് വൈകീട്ട് നാലിന് മാഹി റെയിൽവേ സ്റ്റേഷൻ സമീപത്ത് 'സ്ത്രീജ്വാല' നടത്താൻ പഞ്ചായത്ത് തീരുമാനിച്ചു. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് ലഹരിക്കെതിരെ 'മാഹിയോട് പറയാൻ' പരിപാടിയും നടത്തും. വടകര ബ്ലോക്ക് പഞ്ചായത്തി‍​െൻറ 'വിമുക്തി' നാടകവും അവതരിപ്പിക്കും. ഇതുസംബന്ധിച്ച് നടന്ന ആലോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ എ.ടി. ശ്രീധരൻ, വൈസ് പ്രസിഡൻറ് റീന രയരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്യാമള, ബ്ലോക്ക് മെംബർ പ്രമോദ്, സാഹിർ പുനത്തിൽ, എം.പി. ബാബു, ഹാരിസ് മുക്കാളി, മഹിജ, നാണു, ഹെൽത്ത് ഇൻസ്പെക്ടർ മോളി, കെ.എസ്. നായർ, പങ്കജാക്ഷി ടീച്ചർ, ഹെൽത്ത് ഇൻസ്പെക്ടർ ബാലൻ വയലേരി എന്നിവർ പങ്കെടുത്തു.
COMMENTS