അഖിലേന്ത്യ അവാർഡി ടീച്ചേഴ്​സ്​ ഫെഡറേഷൻ: കോന്നിയൂർ രാധാകൃഷ്​ണൻ സംസ്ഥാന പ്രസിഡൻറ്​

05:38 AM
13/01/2018
കോട്ടയം: അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകത്തി​െൻറ പ്രസിഡൻറായി കോന്നിയൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഭദ്രൻ എസ്. ഞാറക്കാട് (ജന. സെക്ര.), മാത്യു അഗസ്റ്റിൻ (വൈസ് പ്രസി.), സി.ആർ. ഷൺമുഖൻ, അമ്മിണി എസ്. ഭദ്രൻ (സെക്ര.), വി.എൻ. സദാശിവൻ പിള്ള (ട്രഷ.) എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് േയാഗം ദേശീയ ഉപദേഷ്ടാവ് പ്രഫ. മരിയ ജോസഫ് സേവ്യർ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡൻറ് പ്രഫ. ആർ. രാമസ്വാമി അധ്യക്ഷതവഹിച്ചു. എൻ. മണികണ്ഠൻ ആചാരി, അജിത്കുമാർ പിള്ള, പി. സേവേറിയോസ്, കൊടുമൺ ജയകുമാർ എന്നിവർ സംസാരിച്ചു.
COMMENTS