അഫ്​സൽ ഗുരുവി​െൻറ മകന്​ 12ാം ക്ലാസിൽ​ ഉന്നതവിജയം

05:38 AM
13/01/2018
ശ്രീനഗർ: പാർലമ​െൻറ് ആക്രമണക്കേസിൽ വധശിക്ഷക്ക് വിധേയനായ അഫ്സൽ ഗുരുവി​െൻറ മകൻ ഗാലിബ് ഗുരു ജമ്മു-കശ്മീർ സ്കൂൾ വിദ്യാഭ്യാസബോർഡ് നടത്തിയ ഹയർ സെക്കൻഡറി പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ നേടി. 88 ശതമാനം (441) മാർക്ക് നേടിയാണ് ഗാലിബി​െൻറ വിജയം. ബരാമുല്ല ജില്ലയിലെ സോപോർ ടൗണിലുള്ള ഗാലിബി​െൻറ വീട്ടിലേക്ക് നിരവധിപേർ ഫോണിൽ ആശംസ അറിയിച്ചു. നവംബർ അവസാനം നടന്ന പരീക്ഷ എഴുതിയ 55,163 വിദ്യാർഥികളിൽ 33,893പേർ വിജയിച്ചെന്ന് സംസ്ഥാന വിദ്യാഭ്യാസബോർഡ് അറിയിച്ചു. 2001ൽ നടന്ന പാർലമ​െൻറ് ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ട അഫ്സൽ ഗുരുവിനെ 2013ലാണ് തൂക്കിലേറ്റിയത്.
COMMENTS