മദ്‌റസ ഫെസ്​റ്റ്​ നാളെ

05:47 AM
13/01/2018
ചാരുംമൂട്: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ചാരുംമൂട് മേഖലതല മദ്‌റസ ഫെസ്റ്റ് ശനിയാഴ്ച ചുനക്കര തെക്ക് ജമാഅത്ത് അങ്കണത്തിൽ നടക്കും. രാവിലെ എട്ടിന് ജമാഅത്ത് പ്രസിഡൻറ് ഇ. അബ്ദുൽ ലത്തീഫ് പതാക ഉയർത്തും. 8.30ന് ജമാഅത്ത് ഇമാം ജഅ്ഫർ സാദിഖ് അൽഖാസിമി ഉദ്ഘാടനം ചെയ്യും. 22 മദ്റസകളിൽ നിന്നുള്ള ഇരുനൂറിൽപരം മത്സരാർഥികൾ പങ്കെടുക്കും. വൈകുന്നേരം 5.30ന് പൊതുസമ്മേളനം ആർ. രാജേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. മദ്റസകൾക്ക് അവധി ചാരുംമൂട്: ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ ചാരുംമൂട് മേഖലതല മദ്റസ ഫെസ്റ്റ് നടക്കുന്നതിനാൽ മേഖലക്ക് കീഴിലെ മുഴുവൻ മദ്റസകൾക്കും ശനിയാഴ്ച അവധി ആയിരിക്കുമെന്ന് ഡി.കെ.എൽ.എം മേഖല ജനറൽ സെക്രട്ടറി കെ.പി. ഹുസൈൻ മൗലവി അറിയിച്ചു. ചരിത്ര സെമിനാർ ആറാട്ടുപുഴ: ഭാരതീയ വിചാരകേന്ദ്രം ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 193ാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ 'ഓർമകളിലെ പോരാട്ടചരിത്രം നവോത്ഥാനത്തി​െൻറ നാട്ടുവഴികൾ' ചരിത്രസെമിനാർ ചേപ്പാട് എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് എസ്. സലിംകുമാർ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം ജില്ല പ്രസിഡൻറ് ഡി. രാധാകൃഷ്ണപിള്ള വിഷയാവതരണം നടത്തി. കാർത്തികപ്പള്ളി എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് കെ. അശോകപ്പണിക്കർ അധ്യക്ഷത വഹിച്ചു. പ്രാദേശിക ചരിത്ര രചനയിൽ മികവുപുലർത്തിയ മംഗലം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ എം.ആർ. അനശ്വര, എം. വീണ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഹരികുമാർ ഇളയിടത്ത്, എ.കെ. രാജൻ, ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ കോട്ടയം ചാപ്റ്റർ ചെയർമാൻ എസ്.പി.എസ്. സുരേഷ്, കരുവാറ്റ കെ.എം. പങ്കജാക്ഷൻ, ഡി. ദിലീപ്, ജി. മോഹനൻ നായർ, ജോസ് െസബാസ്റ്റ്യൻ, അധ്യാപകരായ പ്രിയ വി. നായർ, എസ്. ദിവ്യ, വി. ശ്രീജിത്ത് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഭാരതീയ വിചാരകേന്ദ്രം ജില്ല സെക്രട്ടറി ജെ. മഹാദേവൻ, പി.എസ്. സുരേഷ്, ക്ഷേത്രം ഭരണസമിതി പ്രസിഡൻറ് ബി. വിപിൻ എന്നിവർ സംസാരിച്ചു.
COMMENTS