സൗജന്യ കൃത്രിമകാല്‍ വിതരണം

05:47 AM
13/01/2018
മാവേലിക്കര: ലൈഫ് ആൻഡ് ലിംബ് ചാരിറ്റബിള്‍ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വെട്ടിയാര്‍ സ​െൻറ് തോമസ് മാർത്തോമ പാരിഷ്ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിതരണോദ്ഘാടനം ചലച്ചിത്ര നടൻ ജഗദീഷ് നിര്‍വഹിക്കും. ഈ വര്‍ഷം 31 പേർക്കായി 33 കാലുകളാണ് വിതരണം ചെയ്യുന്നത്. സംഘടനയുടെ ചെയര്‍മാന്‍ അമേരിക്കന്‍ മലയാളിയായ വെട്ടിയാര്‍ നടയിൽ തെക്കതില്‍ പരേതനായ പാസ്റ്റര്‍ എന്‍.പി. ശാമുവേലി​െൻറ മകന്‍ ജോണ്‍സണ്‍ ശാമുവേലും കുടുംബവുമാണ് കൃത്രിമക്കാല്‍ വിതരണത്തിനുള്ള തുക നൽകുന്നത്. 1.5 ലക്ഷം രൂപ വിലവരുന്ന കാലുകളാണ് ഭിന്നശേഷിക്കാരായവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതെന്നും 50 ലക്ഷം രൂപയോളം ഇതിന് െചലവ് വരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങിൽ കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഡേവിസ് ചിറമേല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ ഭാരവാഹികളായ ഗീവര്‍ഗീസ് കോശി, പ്രവീണ്‍ ഇറവങ്കര, സുരേഷ് സുരഭി, എ. കേശവന്‍, രാജന്‍ കൈപ്പള്ളില്‍, അഭിലാഷ് ശ്രീധരന്‍, സുന്ദരം എന്നിവർ പങ്കെടുത്തു. കെട്ടിടനികുതി വർധന; എം.എല്‍.എ ഇടപെടണം മാവേലിക്കര: നഗരസഭ വർധിപ്പിച്ച കെട്ടിടനികുതി ജനദ്രോഹപരമല്ലാതെ നടപ്പാക്കാന്‍ എം.എല്‍.എ വിഷയത്തില്‍ ഇടപെടണമെന്ന് മലങ്കര കത്തോലിക്ക മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. നികുതി വർധിപ്പിച്ച മാവേലിക്കര നഗരസഭക്കെതിരെ കേരള കോണ്‍ഗ്രസ് -എം മണ്ഡലം കമ്മിറ്റി നടത്തുന്ന ജനകീയ പ്രതിരോധ സമരത്തി​െൻറ ഭാഗമായി നഗരസഭ കൗണ്‍സിലില്‍ സമര്‍പ്പിക്കുന്ന ഭീമഹരജിയില്‍ ഒപ്പിട്ട് ഭവന സന്ദര്‍ശന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് മാത്തുണ്ണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സണ്ണി കുന്നുംപുറം, അജി നാടാവള്ളില്‍, എം.ടി. ജേക്കബ്, എസ്. സുശീല, ശ്രീകണ്ഠന്‍ നായര്‍, സാജന്‍ നാടാവള്ളില്‍, സുനില്‍ മേടയില്‍, പി.സി. ഉമ്മന്‍, ബിനോയ് എന്നിവർ സംസാരിച്ചു. 15ന് രാവിലെ 11ന് നഗരസഭ കൗണ്‍സിലില്‍ ഭീമ ഹരജി സമര്‍പ്പിക്കുമെന്നും 22ന് ജനകീയ പ്രതിരോധ സമരസന്ദേശയാത്രയും 29ന് ധര്‍ണയും നടത്തുമെന്നും നിയോജക മണ്ഡലം പ്രസിഡൻറ് തോമസ് സി. കുറ്റിശ്ശേരില്‍ അറിയിച്ചു. പ്രതിഷേധ പ്രകടനം ഹരിപ്പാട്: വി.ടി. ബൽറാം എം.എൽ.എയെ ആക്രമിച്ച സി.പി.എം നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയമസഭ കമ്മിറ്റി പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഷജിത്ത് ഷാജി, സുജിത്ത് സി. കുമാരപുരം, കലേഷ്, സുബി പ്രജിത്ത്, ആർ. റോഷിൻ, ഹരികൃഷ്ണൻ, സ്നേഹ, എം.എ. അജു, വിഷ്ണുപ്രസാദ്, നന്ദകുമാർ, ഷാഹുൽ, പി. മനു, ധനേഷ്, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
COMMENTS