തിരുവുത്സവത്തിന് തുടക്കം

05:47 AM
13/01/2018
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ . ക്ഷേത്രംതന്ത്രി പുലിയന്നൂര്‍ മന സുബ്രഹ്മണ്യന്‍ നമ്പൂതിരി, മേല്‍ശാന്തി വാരണംകോട്ട്മഠം ശങ്കരന്‍പോറ്റി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാർമികത്വം വഹിക്കും. വെള്ളിയാഴ്ച രാവിലെ പതിവ് പൂജകള്‍ക്കുപുറമെ ഏഴിന് മുളപൂജ, ഒമ്പതിന് ഉത്സവബലി, 11.30ന് ദര്‍ശനം, വൈകീട്ട് 6.30ന് ദീപാരാധന, മുളപൂജ, ഏഴിന്ന് സംഗീതസദസ്സ്, എട്ടിന് നൃത്താഞ്ജലി, ഒമ്പതിന് കൊടിപ്പുറത്ത് വിളക്ക്, പത്തിന് കരോക്കെ ഗാനമേള. 13ന് രാവിലെ പതിവ്പൂജകള്‍, വൈകീട്ട് ഏഴിന് സിനിമ--സീരിയല്‍ നടി സ്വാസിക നായരുടെ നൃത്തസന്ധ്യ, ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്, പത്തിന് ബാലെ -ശ്രീ കാളീപുരത്തമ്മന്‍, 14ന് രാവിലെ ഒമ്പതിന് ശിവേലി എഴുന്നള്ളിപ്പ്, രാത്രി ഏഴിന് നൃത്താഞ്ജലി, 7.30ന് കളമെഴുത്തുംപാട്ട്, ചിന്ത്, എതിരേല്‍പ്, ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്, പത്തിന് നാടന്‍പാട്ട് എന്നിവ നടക്കും. വലിയവിളക്ക് ദിവസമായ 17ന് രാവിലെ പതിവ്പൂജകള്‍, 8.30ന് ശിവേലി എഴുന്നള്ളിപ്പ്, ഒമ്പതിന് പഞ്ചാരിമേളം, 11.30ന് ആത്രശ്ശേരി മനയിലേക്ക് ഇറക്കി എഴുന്നള്ളിപ്പ്, ഉച്ചക്ക് 3.30ന് കാഴ്ചശ്രീബലി, എഴുന്നള്ളിപ്പ് നാലിന് മണ്ണൂര്‍ കവലയിൽ. തുടര്‍ന്ന് അഞ്ചിന് മേള പ്രമാണി ഊരമന അജിതന്‍മാരാരുടെ പ്രമാണത്തില്‍ നാൽപതില്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം, വൈകീട്ട് 6.45ന് ദീപാരാധന, വെടിക്കെട്ട്, 7.30ന് കൊച്ചിന്‍ മന്‍സൂറി​െൻറ വയലാര്‍ ഗാനസന്ധ്യ, രാത്രി ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്, പെരുവനം സതീശന്‍മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം, ഒന്നിന് പള്ളിവേട്ട, വെടിക്കെട്ട്, പള്ളിക്കുറുപ്പ്, 18ന് രാവിലെ ഏഴിന് സോപാനത്തില്‍ ആറാട്ട്, എട്ടിന് കൊടിയിറക്ക്, 8.30ന് തിരുആറാട്ട്, പറെവപ്പ്, 12ന് ഉച്ചപൂജ, തിരുവോണ ഊട്ട്, വൈകീട്ട് 6.30ന് ദീപാരാധനയോടെ ഉത്സവം സമാപിക്കും.
COMMENTS