ഹിഫ്ളുൽ ഖുർആൻ കോളജ് ഉദ്​ഘാടനം

05:02 AM
12/07/2018
ചെർക്കള: ചെർക്കളയിൽ മലബാർ അക്കാദമി വനിത കോളജിന് കീഴിൽ റൈഹാൻ ഹിഫ്ളുൽ ഖുർആൻ വനിതാ ഡേ കോളജ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കോളജിൽ എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ പെൺകുട്ടികൾക്കാണ് ഖുർആൻ പഠിക്കാൻ അവസരം ലഭിക്കുക. മലബാർ അക്കാദമി പ്രിൻസിപ്പൽ റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു. ഹുസൈൻ തങ്ങൾ, ഹാഫിള് അബ്ദുറസാഖ് അബ്റാറി, കെ.എം. അബ്ദുല്ല ഹാജി, സുബൈർ ദാരിമി പൈക്ക, ലത്തീഫ് മൗലവി ചെർക്കള, സി.പി. മൊയ്തു മൗലവി, ആദം ദാരിമി നാരമ്പാടി, ഹമീദ് ഫൈസി കൊല്ലമ്പാടി, അബ്ദുല്ല ചെർക്കള, മൊയ്തു ചെർക്കള, ആമു തായൽ, അബ്ദുൽഖാദർ ചെർക്കള, ഹനീഫ് കരിങ്ങപ്പളം, ബഷീർ പൈക്ക, ഹുസൈൻ ഹാജി ബേർക്ക, അൻവർ തുപ്പകൽ, ശംസുദ്ദീൻ ഹുദവി ചേരൂർ എന്നിവർ സംബന്ധിച്ചു.
COMMENTS