നിർത്തിയിട്ടകാറിൽ മറ്റൊരു കാറിടിച്ച്​ തകർന്നു

05:02 AM
12/07/2018
തൃക്കരിപ്പൂർ: ഇളമ്പച്ചി ബാക്കിരിമുക്കിൽ നിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ചു തകർന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കാരോളത്തുനിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ഡിസയർ കാറാണ് അപകടത്തിൽപെട്ടത്. ബാക്കിരിമുക്ക് വളവിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബെൻസ് കാറിൽ ഇടിച്ച സ്വിഫ്റ്റ് തകർന്നു. നിർത്തിയിട്ട കാറിനെ അൽപദൂരം തള്ളിമാറ്റിയാണ് അപകടമുണ്ടാക്കിയ വാഹനം നിന്നത്. മുന്നിലുള്ള വൈദ്യുതി തൂണിന് തൊട്ടടുത്തായാണ് കാർ നിന്നത്. വൈദ്യുതി തൂണിൽ തട്ടിയിരുെന്നങ്കിൽ അപകടത്തി​െൻറ ആഘാതം ഏറുമായിരുന്നു. അപകടമുണ്ടാക്കിയ വാഹനം എം.എ. തസ്‌ലീമയുടെ ഉടമസ്ഥതയിലുള്ളതാണ്. രണ്ടു യുവാക്കളാണ് അപകടസമയത്ത് കാറിലുണ്ടായിരുന്നത്. ഇവർക്ക് പരിക്കില്ല. പയ്യന്നൂരിലെ ഗ്രാൻഡ് തേജസ് ഉടമ അഷറഫിേൻറതാണ് നിർത്തിയിട്ട വാഹനം.
COMMENTS