ചൂരി പള്ളത്ത് വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച് സ്വർണം കൊള്ളയടിച്ചു

05:47 AM
12/07/2018
ബദിയടുക്ക: വീടി​െൻറ ജനല്‍പാളിയും ഗ്രില്ലും അടര്‍ത്തിമാറ്റി അകത്തുകടന്ന മുഖംമൂടിധാരി മുളകുപൊടി വിതറിയശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങള്‍ കൊള്ളയടിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സ്‌ത്രീകളെയും കുട്ടികളെയും ചെങ്കള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലികട്ടക്ക് സമീപം ചൂരിപ്പള്ളയിലെ ബദ്‌രിയ്യ മന്‍സിലില്‍ ബീരാന്‍ ഹാജിയുടെ ഭാര്യ ആമിന (52), മകന്‍ ആഫിസി​െൻറ ഭാര്യ മറിയംബി (25), മക്കളായ ഇസ ഫാത്തിമ (അഞ്ച്), മുഹമ്മദ്‌ ആദി (രണ്ട്) എന്നിവരാണ്‌ ചികിത്സ തേടിയത്. ബുധനാഴ്ച പുലർച്ച മൂേന്നാടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഇരുനില വീട്ടിലാണ് ഇവർ താമസിക്കുന്നത്. ആഫിസ്‌ ഗള്‍ഫിലാണ്‌. താഴത്തെ നിലയിൽ രണ്ടു മുറികളിലാണ് പരിക്കേറ്റവർ കിടന്നിരുന്നത്. മുഖംമൂടിയും കൈയുറയും ധരിച്ചെത്തിയ ആക്രമി അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമി​െൻറ ജനലി​െൻറ കമ്പികൾ അടർത്തിമാറ്റി അകത്തുകടന്ന് മുളകുപൊടി എടുത്തു. ശബ്ദംകേട്ട് ആമിന ഉണർന്ന് ബഹളം വെച്ചപ്പോൾ ആക്രമി ഇവരുടെ മുഖത്ത് മുളകുപൊടിവിതറി കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. ശബ്ദംകേട്ട് എത്തിയ മറിയംബിയുടെ മുഖത്തും മുളകുപൊടി വിതറി. ഇവർ രണ്ടുപേരും അക്രമിയിൽനിന്ന് രക്ഷപ്പെട്ട് മുറിയിൽകയറി വാതിലടച്ചു. എന്നാൽ അടുത്ത റൂമിൽ ഉറങ്ങിക്കിടന്ന കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമി സ്വർണം ആവശ്യപ്പെട്ടു. തുടർന്ന് വാതിൽ തുറന്ന് ഇരുവരും ധരിച്ച ഏേഴമുക്കാൽ പവൻ സ്വർണാഭരണം നൽകുകയായിരുന്നു. ഇതുമായി ആക്രമി രക്ഷപ്പെട്ടു. ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, ഡിവൈ.എസ്.പി എം.വി. സുകുമാരൻ, ബദിയടുക്ക എസ്.ഐ മെൽവിൻ ജോസ് എന്നിവർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും പരിശോധിച്ചു. ആമിനയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
COMMENTS