യുവതിക്ക് മർദനം: ഭർതൃപിതാവിനും മാതാവിനും ഭർത്താവിനുമെതിരെ കേസ്

05:44 AM
12/07/2018
കുമ്പള: ഭർതൃവീട്ടിലെത്തിയ യുവതിയെ മർദിച്ചുവെന്ന പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഹൊസങ്കടിയിലെ പരേതനായ ഇദ്ദീൻ കുഞ്ഞിയുടെ മകൾ ഫാത്തിമത്ത് ശബാനയുടെ പരാതിയിൽ ഷിറിയയിലെ മുസമ്മിൽ, പിതാവ് ഹുസൈൻ ഹാജി, മാതാവ് ആയിശ എന്നിവർക്കെതിരെയാണ് കേസ്. ചൊവ്വാഴ്ച വൈകീട്ട് ചെലവിനുചോദിച്ച് വീട്ടിലെത്തിയ ശബാനയെ മർദിക്കുകയും ദേഹത്ത് മണ്ണെണ്ണയൊഴിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യുവതി കുമ്പള ജില്ല സഹകരണാശുപത്രിയിൽ ചികിത്സതേടി.
COMMENTS