ഔഷധതോട്ട നിർമാണം

05:02 AM
12/07/2018
ചെമ്മനാട്: ജി.യു.പി ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥികളുടെയും സയൻസ് ക്ലബി​െൻറയും നേതൃത്വത്തിൽ ഔഷധതോട്ടം നിർമിച്ചു. പ്രധാന അധ്യാപകൻ കെ.ശശിധരൻ തുളസി തൈ നട്ട് ഉദ്‌ഘാടനം ചെയ്തു. ഏഴാം ക്ലാസിലെ സോഷ്യൽ സയൻസിലെ 'ഡച്ചുകാർ' എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ടാണ് കുട്ടികൾ ഔഷധതോട്ട നിർമാണത്തിന് ഇറങ്ങിയത്. ആടലോടകം, കീഴാർനെല്ലി, പൂവാംകുറുന്തൽ, തുമ്പ, കറ്റാർ വാഴ എന്നിങ്ങനെ നിരവധി ഔഷധസസ്യങ്ങൾ തോട്ടത്തിൽ ഉൾപ്പെടുത്തി. മറ്റു ക്ലാസുകളിലെ വിദ്യാർഥികളെയും കൂടി ഉൾപ്പെടുത്തി തോട്ടം വിപുലീകരിക്കുമെന്ന് അധ്യാപകർ അറിയിച്ചു.
COMMENTS