വ്യാപാരി വ്യവസായി ജനറൽ ബോഡി

05:02 AM
12/07/2018
പാലക്കുന്ന്: പാലക്കുന്നി​െൻറ വികസനം ലക്ഷ്യമിട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂനിറ്റ് വാർഷിക ജനറൽ ബോഡി യോഗം വ്യക്തമാക്കി. സ്ഥലത്തെ താൽപര്യമുള്ള മറ്റു സംഘടനകളെയും ഇതിൽ പങ്കാളികളാക്കും. യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് കെ. അഹമ്മദ്‌ ശരീഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഗംഗാധരൻ പള്ളം അധ്യക്ഷത വഹിച്ചു. മെഡിക്കൽ നീറ്റ് പരീക്ഷയിൽ ആയുർവേദ ഡിഗ്രി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ഡോ. കെ. ശ്യാമപ്രസാദ്‌, എസ്.എസ്.എൽ.സിയിൽ ഉന്നത വിജയം നേടിയ ആദിത്യ കൃഷ്ണ, വിഷ്ണുപ്രിയ എന്നിവരെ ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി ജോസ് തയ്യിൽ, എം.എസ്. ജംഷീദ്, കെ. ചന്ദ്രൻ, ഉദുമ മേഖല പ്രസിഡൻറ് അശോകൻ പൊയിനാച്ചി, സെക്രട്ടറി ഹരിഹരസുതൻ, ചന്ദ്രമണി, ദുർഗാഭായി, ടി.വി. മുരളീധരൻ, അഷറഫ് തവക്കൽ എന്നിവർ സംസാരിച്ചു.
COMMENTS