വിചാരം പ്രദർശനം തുടങ്ങി

05:23 AM
14/01/2018
കാസർകോട്: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ സംഘടിപ്പിക്കുന്ന വിചാരം വൈജ്ഞാനിക പ്രദർശനത്തിന് കാസർേകാട് പുതിയസ്റ്റാൻഡ് പരിസരത്ത് തുടക്കമായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ ഉദ്ഘാടനംചെയ്തു. വിസ്ഡം ജില്ല ചെയർമാൻ എം. മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു. മുജീബ് റഹ്മാൻ സ്വലാഹി മെസേജ് പവലിയൻ ഉദ്ഘാടനംചെയ്തു. 'വിഡിയോ ഗാലറി' ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിലും 'സ്നേഹക്കൂട് ഫാമിലി കോർണർ' മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എം.സി. ഖമറുദ്ദീനും ഉദ്ഘാടനം ചെയ്തു. 'ദി ലൈറ്റ് പവലിയൻ' ഉദ്ഘാടനം ഐ.എൻ.എൽ ജില്ല സെക്രട്ടറി അസീസ് കടപ്പുറവും ബുക്ക്ഫെയറി​െൻറ ഉദ്ഘാടനം ജെ.സി.ഐ കാസർകോട് ചാപ്റ്റർ പ്രസിഡൻറ് അഭിലാഷും നിർവഹിച്ചു. 'ഐ.ടി കോർണർ' കർണാടക പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.എം. ഷാഹിദ് ഉദ്ഘാടനംചെയ്തു. 'വനിത പവലിയൻ' മുനിസിപ്പൽ ചെയർപേഴ്സൻ ബീഫാത്വിമ ഇബ്രാഹിമും കിഡ്സ് ഗാലറി മുനിസിപ്പൽ കൗൺസിലർ എസ്. രഹ്നയും നിർവഹിച്ചു. മുൻമന്ത്രി സി.ടി. അഹ്മദ് അലി, മുനിസിപ്പൽ കൗൺസിലർ ഹസീന അമീർ എന്നിവർ മുഖ്യാതിഥികളായി. പ്രദർശനം ജനുവരി 17ന് സമാപിക്കും.
COMMENTS