സ്​കോൾ കേരള ദിനാചരണം ഇന്ന്​

05:20 AM
14/01/2018
കാസർകോട്: കേരള സ്റ്റേറ്റ് ഒാപൺ സ്കൂളിനെ പുനഃസംഘടിപ്പിച്ച് രൂപവത്കരിച്ച സ്കോൾ കേരള ദിനാചരണം ശനിയാഴ്ച രാവിലെ പത്തിന് കുമ്പള ഗവ. എച്ച്.എസ്.എസിൽ നടത്തും. പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പുണ്ഡരികാക്ഷ ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾക്ക് മത്സരങ്ങൾ സംഘടിപ്പിക്കും. പെങ്കടുക്കുന്ന വിദ്യാർഥികൾ രാവിലെ ഒമ്പതുമണിക്ക് മുമ്പ് തിരിച്ചറിയൽ കാർഡുമായെത്തി പേര് രജിസ്റ്റർ ചെയ്യണം. താലൂക്ക് ഒാഫിസ് ധർണ കാസർകോട്: വിലക്കയറ്റത്തിനും ക്രമസമാധാന തകർച്ചക്കും പരിഹാരം ഉണ്ടാക്കുക, മുടങ്ങിപ്പോയ കെ.എസ്.ആർ.ടി.സി പെൻഷൻ നൽകുക, റേഷൻ കാർഡുകളുടെ വിതരണം പൂർത്തിയാക്കുക, റേഷൻ കടകൾ അടച്ചുപൂട്ടുന്നത് പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനുവരി 17ന് താലൂക്ക് ഒാഫിസിന് മുന്നിൽ ധർണ നടത്താൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കരുൺ താപ്പ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറിയായി നിയമിതനായ ആർ. ഗംഗാധരന് സ്വീകരണം നൽകി. ബ്ലോക്ക് പ്രസിഡൻറ് കെ. ഖാലിദ് ഹാരാർപ്പണം നടത്തി. ബി.എ. ഇസ്മാഇൗൽ, ആർ.പി. രമേശ്ബാബു, ഹമീദ് കമ്പാർ, നാം ഹനീഫ്, കമലാക്ഷ സുവർണ, കെ.പി. നാരായണൻ നായർ, ജമീല അഹമ്മദ്, കുസുമം ചേനക്കോട്, ഖാൻ പൈക്ക, എം. പുരുഷോത്തമൻ നായർ, ജി.നാരായണൻ, രാജീവൻ നമ്പ്യാർ, ഹനീഫ് ചേരൈങ്ക എന്നിവർ സംസാരിച്ചു.
COMMENTS