ട്രെയിനില്‍ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: പ്രതികള്‍ക്ക് മൂന്നുവര്‍ഷം കഠിനതടവും പിഴയും

05:56 AM
12/07/2018
തലശ്ശേരി: കുടുംബത്തോടൊപ്പം ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും. ബേപ്പൂര്‍ മാറാട് കൈതവളപ്പ്‌ കോളനിയിലെ വേട്ടക്കരക്കണ്ടി ഹൗസില്‍ വി.കെ. സഗിനേഷ് (29), കാവുങ്കല്‍ ഹൗസില്‍ കെ. മുരുകേഷ് (32) എന്നിവരെയാണ് അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവനുഭവിക്കണം. 2013 ഏപ്രില്‍ 21ന് മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസി​െൻറ എസ് മൂന്ന് കോച്ചില്‍ കുടുംബത്തോടൊപ്പം യാത്രചെയ്യുമ്പോഴാണ് സംഭവമുണ്ടായത്. ട്രെയിൻ കാസര്‍കോട് കളനാട് എത്തിയപ്പോള്‍ പ്രതികള്‍ സംഘംചേര്‍ന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.
COMMENTS